കിഴക്കമ്പലത്ത് എടിഎം തകര്‍ത്ത് കവര്‍ച്ചാശ്രമം! ഫ്‌ളക്‌സുകള്‍ എടുത്ത് പുറത്തുനിന്നും എടിഎം കൗണ്ടര്‍ മറച്ചു; പക്ഷേ… ദൃശ്യങ്ങള്‍ സിസിടിവിയില്‍

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ല​ത്ത് എ​ടി​എം ത​ക​ർ​ത്ത് ക​വ​ർ​ച്ച​യ്ക്ക് ശ്ര​മം. പ​ണം ന​ഷ്ട​പ്പെ​ട്ടി​ല്ല. ഇ​ന്ന് പു​ല​ർ​ച്ചെ മൂന്നിനാ​ണ് സം​ഭ​വം. ഫെ​ഡ​റ​ൽ ബാ​ങ്ക് കി​ഴ​ക്ക​ന്പ​ലം ശാ​ഖ​യു​ടെ എ​ടി​എ​മ്മാ​ണ് ത​ക​ർ​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്.

മു​ഖം തു​ണി കൊ​ണ്ട് മ​റ​ച്ച് യു​വാ​വ് ക​മ്പി പാ​ര​യു​മാ​യി എ​ത്തി​യാ​ണ് പ​ണം സൂ​ക്ഷി​ക്കു​ന്ന എ​ടി​എ​മ്മി​ന്‍റെ ട്രേ​യു​ടെ ഭാ​ഗം ത​ക​ർ​ത്ത​ത്. എ​ന്നാ​ൽ പ​ണ​മ​ട​ങ്ങി​യ ട്രേ ​എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മൂ​ന്നു മി​നി​റ്റോ​ളം സ​മ​യം ഇ​യാ​ൾ എ​ടി​എ​മ്മി​ൽ തു​ട​ർ​ന്ന് മെ​ഷീ​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളും തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ക്കാ​തെ പി​ൻ വാ​ങ്ങു​ക​യാ​യി​രു​ന്നു.

അ​ന്ന അ​ലൂ​മി​നി​യം ക​മ്പ​നി​യു​ടെ മു​ന്നി​ൽ തേ​ക്ക​ടി-​എ​റ​ണാ​കു​ളം സം​സ്ഥാ​ന പാ​ത​യ്ക്ക് അ​ഭി​മു​ഖ​മാ​യാ​ണ് എ​ടി​എ​മ്മു​ള്ള​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഫ്ലെ​ക്സു​ക​ൾ എ​ടു​ത്ത് എ​ടി​എം കൗ​ണ്ട​റി​നു മു​ന്നി​ൽ വ​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി​യ​ത്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ ബാ​ങ്കി​ന്‍റെ സു​ര​ക്ഷ മോ​ണി​റ്റ​റി​ൽ ല​ഭി​ച്ച​തോ​ടെ വി​വ​രം കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​നു കൈ​മാ​റി. ആ ​സ​മ​യം മോ​റ​യ്ക്കാ​ല​യി​ലു​ണ്ടാ​യി​രു​ന്ന നൈ​റ്റ് പ​ട്രോ​ളിം​ഗ് വാ​ഹ​നം പാ​ഞ്ഞെ​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. നീ​ല ജീ​ൻ​സും ഓ​റ​ഞ്ച് ക​ള​ർ ടീ ​ഷ​ർ​ട്ടു​മി​ട്ട ഒ​രാ​ളാ​ണ് മോ​ഷ​ണ​ത്തി​ന് എ​ത്തി​യ​തെ​ന്ന് പോ​ലീ​സി​നു ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.

കു​ന്ന​ത്തു​നാ​ട് സി​ഐ വി.​ടി. ഷാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ഇ​ന്ന് പ​രി​ശോ​ധി​ക്കും. വി​ര​ല​ട​യാ​ള, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ്ധ​രും രാ​വി​ലെ സ്ഥ​ല​ത്തെ​ത്തു​ന്നു​ണ്ട്.

Related posts