ആ​റ്റി​ങ്ങ​ലി​ൽ യു​വാ​വ് റോഡിൽ വെ​ട്ടേ​റ്റനി​ല‍​യി​ൽ; മുഖത്തിനും കാലിലും പരിക്കേറ്റനിലയിൽ കണ്ടത് നാട്ടുകാർ


ആ​റ്റി​ങ്ങ​ൽ/മെഡിക്കൽ കോളജ്: യു​വാ​വി​നെ റോ​ഡ​രി​കി​ൽ വെ​ട്ടേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ക്ര​മിസം​ഘം യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച് റോ​ഡി​ലു​പേ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് നി​ഗ​മ​നം.

കൊ​ല്ല​മ്പു​ഴ പാ​ല​ത്തി​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ 6നാ​ണ് യു​വാ​വി​നെ വെ​ട്ടേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ര്യ​വ​ട്ടം സ്വ​ദേ​ശി നി​തീ​ഷ് ച​ന്ദ്ര​നാ​(28)ണ് പ​രി​ക്കേ​റ്റ​ത്.

പ്ര​ഭാ​ത സ​വാ​രി ന​ട​ത്തി​യ​വ​രാ​ണ് റോ​ഡ​രു​കി​ൽ മു​റി​വേ​റ്റ യു​വാ​വി​നെ ക​ണ്ട​ത്. ഇ​വ​ർ ഉ​ട​നെത​ന്നെ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പൊ​ലീ​സ് എ​ത്തി പ​രി​ക്കേ​റ്റ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.

യു​വാ​വി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ട ശേ​ഷം മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വി​ന്‍റെ മു​ഖ​ത്തും കാ​ലി​നും വെ​ട്ടേ​റ്റി​ട്ടു​ണ്ടെ​ന്നും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment