ഓട്ടിസം ബാധിച്ച പത്തു വയസുകാരനെ ചോക്ലേറ്റ് നല്‍കി വശീകരിച്ചു കൊണ്ടു പോയത് ടീച്ചര്‍മാരുടെ ബാത്ത്‌റൂമിലേക്ക്; പിന്നെ മൊബൈലില്‍ അശ്ലീലചിത്രം കാട്ടി പീഡനം; ശ്രീകാര്യത്തെ കണക്കുമാഷിനെ അറസ്റ്റു ചെയ്യാത്തതില്‍ വന്‍ പ്രതിഷേധമുയരുന്നു

ഓട്ടിസം ബാധിച്ച പത്തുവയസുകാരനെ സ്‌കൂള്‍ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളിച്ച് പോലീസ്. കുട്ടി പീഡനത്തിനിരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടും ഇയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അദ്ധ്യാപകനായ സന്തോഷിനെതിരെ പൊലീസ് കേസ് എടുത്തു. പരാതി പിന്‍വലിക്കാന്‍ ഭീഷണിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

സ്‌കൂളിലെ ഗണിതാദ്ധ്യാപകന്‍ ഓട്ടിസബാധിതനായ പത്തു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഓട്ടിസം സെന്ററിലെ തെറാപ്പിസ്റ്റുകള്‍ നടത്തിയ പരിശോധനയിലും പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്. എന്നിട്ടും പ്രതിയെ പിടിക്കുന്നില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയുടെ മൊഴിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ധ്യാപകനെതിരെ കേസെടുക്കാത്തത്. കമ്മീഷണറോട് അമ്മ പരാതിയും പറഞ്ഞു.

ഇതോടെ സംഭവത്തില്‍ പ്രതിയായ അദ്ധ്യാപകന്‍ സന്തോഷ് കുമാറിനെ ഉടന്‍ തന്നെ പിടികൂടുമെന്നാണ് ശ്രീകാര്യം പൊലീസിന്റെ വിശദീകരണം. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുമെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു. അതേസമയം, കേസില്‍ പ്രതിയായ അദ്ധ്യാപകന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.അദ്ധ്യാപകനെ കേസില്‍ നിന്നും രക്ഷിക്കാന്‍ പൊലീസും സ്‌കൂള്‍ അധികൃതരും ശ്രമിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ അദ്ധ്യാപകന്‍ ഒന്നാം നിലയിലെ അദ്ധ്യാപകരുടെ ബാത്ത് റൂമില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്ന് മാതാപിതാക്കളാണ് പരാതി നല്‍കിയത്.

ചോക്ലേറ്റ് നല്‍കി മൊബൈലില്‍ അശ്ലീല ചിത്രം കാണിച്ചായിരുന്നു പീഡനം. അമ്മയോട് പറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ജൂലായ് 27 നാണ് പീഡനവിവരം പുറത്ത് അറിയുന്നത്. കുട്ടിയെ ചികിത്സിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റിനോടാണ് കുട്ടി വിവരം ആദ്യം പറയുന്നത്. തുടര്‍ന്ന് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി. പൊലീസിനെ പീഡനം നടന്ന ബാത്ത്റൂമും സ്ഥലവുമടക്കം കുട്ടി കാണിച്ച് കൊടുത്തതിനെത്തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് മജിസ്‌ട്രേറ്റിന് മുന്നിലും കുട്ടി മൊഴി നല്‍കി. മറ്റൊരു ജില്ലയില്‍ നിന്ന് കുട്ടിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ താമസിക്കുകയാണ് കുടുംബം.

കോടതിക്ക് മുമ്പിലും അന്വേഷണ സംഘത്തിന് മുന്നിലും കുട്ടി കൊടുത്ത മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാലാണ് പ്രതിയെ അറസ്റ്റു ചെയ്യാത്തതെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ ഒരു വിദഗ്ദ്ധ ടീമിനെ കൊണ്ട് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂ എന്നുമായിരുന്നു കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍കുമാറിന്റെ നിലപാട്. തുടര്‍ന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ഡോക്ടറായ ഇന്ദു.വി.നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം കുട്ടിയെ പരിശോധിക്കുകയും പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് പോലീസു കൈമാറിയെങ്കിലും റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു. പോലീസിലെ ഉന്നതരെപ്പോലും ഇക്കാര്യം അറിയിച്ചിട്ടില്ല. അധ്യാപകന്‍ രാഷ്ട്രീയ ഭരണ തലങ്ങളില്‍ വലിയ സ്വാധീനമുള്ള ആളായതു കൊണ്ടാണ് ഇക്കളികള്‍ നടക്കുന്നതെന്നാണ് വിലയിരുത്തല്‍.

Related posts