ഓ​ട്ടോ​യി​ൽ പോ​കു​ന്ന താ​ര​ത്തെ ക​ണ്ട് ആ​രാ​ധ​ക​ർ ഞെ​ട്

salman-autoമും​ബൈ ന​ഗ​ര​ത്തി​ലൂ​ടെ ഇക്കഴിഞ്ഞ  രാ​ത്രി ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച ആ​ളെ ക​ണ്ട് വ​ഴി​യാ​ത്ര​ക്കാ​രൊ​ക്കെ ഞെ​ട്ടി. ബോ​ളി​വു​ഡി​ന്‍റെ മ​സി​ൽ മാ​ൻ സാ​ക്ഷാ​ൽ സ​ൽ​മാ​ൻ​ഖാ​നാ​യി​രു​ന്നു അ​ത്്. ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ൽ കാ​ണു​ന്ന താ​ര​ത്തെ ഓ​ട്ടോ​യി​ൽ ക​ണ്ട​പ്പോ​ൾ ആ​രാ​ധ​ക​രെ​ല്ലാം ഞെ​ട്ടി. ഏ​തെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗോ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യോ ആ​യി​രി​ക്കു​മെ​ന്ന് ക​രു​തി​യ​വ​ർ​ക്ക് തെ​റ്റി. വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു സ​ൽ​മാ​ൻ.

മും​ബൈ മെ​ഹ​ബൂ​ബ് സ്റ്റു​ഡി​യോ​യി​ൽ നി​ന്ന് നി​ർ​മാ​താ​വ് ര​മേ​ഷ് തൗ​രാ​നി​ക്കൊ​പ്പ​മാ​യി​രു​ന്നു യാ​ത്ര. സ്റ്റു​ഡി​യോ​യി​ൽ നി​ന്നി​റ​ങ്ങി​യ​പ്പോ​ൾ ആ​രാ​ധ​ക​ർ താ​ര​ത്തെ വ​ള​ഞ്ഞു. കാ​ർ പി​ന്നി​ലാ​യി​രു​ന്ന​തി​നാ​ൽ നി​ർ​മാ​താ​വി​നൊ​പ്പം സ​ൽ​മാ​ൻ ഓ​ട്ടോ​യി​ൽ ക​യ​റി​ക്കൂ​ടു​ക​യാ​യി​രു​ന്നു.

അം​ഗ​ര​ക്ഷ​ക​രും പ​രി​ചാ​ര​ക​രും പി​ന്നാ​ലെ കാ​റി​ലും ബൈ​ക്കി​ലു​മാ​യി ഉ​ണ്ടാ​യി​രു​ന്നു. അ​വ​സാ​നം വീ​ടി​ന് മു​ന്നി​ൽ എ​ത്തി​യ​പ്പോ​ൾ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് 1,000 രൂ​പ​യും ന​ൽ​കി. മീ​റ്റ​ർ കാ​ശി​ലും കൂ​ടു​ത​ലാ​യി​രു​ന്നു ഇ​ത്. യാ​തൊ​രു ത​ട​സ​ങ്ങ​ളു​മി​ല്ലാ​തെ എ​ത്തി​ച്ച​തി​ന് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. സ​ന്പ​ന്ന​രാ​യ ലോ​ക സെ​ലി​ബ്രി​റ്റി​ക​ളി​ൽ ആ​ദ്യ നൂ​റി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് സ​ൽ​മാ​ൻ. ഇ​തി​ന് മു​ൻ​പും ഇ​ത്ത​ര​ത്തി​ൽ താ​രം ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്ത് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്.
ടി

Related posts