എടാ മോനേ ഹാപ്പി അല്ലേ… 100 കോ​ടി​യു​ടെ ആ​വേ​ശം; ഫ​ഹ​ദി​ന്‍റെ നൂ​റു​കോ​ടി നേ​ടു​ന്ന ആ​ദ്യ​ചി​ത്രം

മ​ല​യാ​ള​സി​നി​മ​യ്ക്ക് ഇ​ത് കൊ​യ്ത്തു​കാ​ല​മാ​ണ്. റി​ലീ​സാ​കു​ന്ന ചി​ത്ര​ങ്ങ​ളി​ൽ മി​ക്ക​തും സൂ​പ്പ​ർ ഡ്യൂ​പ്പ​ർ ഹി​റ്റു​ക​ളാ​കു​ന്നു. മ​ല​യാ​ള​സി​നി​മ​യ്ക്ക് ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ട​യി​ലും ഹി​ന്ദി​യി​ലു​മ​ട​ക്കം ആ​രാ​ധ​ക​രു​ണ്ടാ​കു​ന്നു. മി​ക്ക ചി​ത്ര​ങ്ങ​ളും 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടു​ന്നു. ഇ​തൊ​ക്കെ പോ​രേ മ​ല​യാ​ള​സി​നി​മ​യെ ആ​വോ​ളം പ്ര​ശം​സി​ക്കാ​ൻ.

റി​ലീ​സ് ചെ​യ്ത് 11-ാം ദി​നം വൈ​കു​ന്നേ​ര​ത്തോ‌​ടെ​യാ​ണ് ചി​ത്രം നൂ​റു​കോ​ടി ക്ല​ബ്ബി​ൽ ക​യ​റി​യ​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം നൂ​റു​കോ​ടി​യി​ലേ​യ്ക്കെ​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ൽ നി​ന്നു മാ​ത്രം ചി​ത്രം വാ​രി​യ​ത് 39 കോ​ടി​യാ​ണ്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും അ​ഞ്ച് കോ​ടി, ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും 4.9 കോ​ടി, ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ര​ണ്ട് കോ​ടി. ഇ​ന്ത്യ​യി​ൽ നി​ന്നും 51 കോ​ടി​യാ​ണ് ചി​ത്രം നേ​ടി​യ​ത്. വി​ദേ​ശ​ത്തു​നി​ന്നും 41 കോ​ടി​യും സി​നി​മ വാ​രി​ക്കൂ​ട്ടി.

ഇ​തോ​ടെ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ണം​വാ​രി​പ്പ​ട​ങ്ങ​ളി​ൽ ഏ​ഴാം സ്ഥാ​നം ആ​വേ​ശം സ്വ​ന്ത​മാ​ക്കി. റി​ലീ​സ് ചെ​യ്ത് അ​ഞ്ചാം ദി​വ​സം ചി​ത്രം അ​ൻ​പ​ത് കോ​ടി ക്ല​ബ്ബി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ച്ചാ​യി പ​ത്ത് ദി​വ​സ​വും മൂ​ന്ന് കോ​ടി​ക്കു മു​ക​ളി​ൽ ക​ള​ക്‌​ഷ​നാ​ണ് കേ​ര​ള​ത്തി​ൽ നി​ന്നു മാ​ത്രം സി​നി​മ​യ്ക്കു ല​ഭി​ച്ച​ത്.‌

ആ​ദ്യ ദി​വ​സം കേ​ര​ള​ത്തി​ൽ നി​ന്നും 3.5 കോ​ടി വാ​രി​യ​പ്പോ​ൾ ആ​ഗോ​ള ക​ള​ക്‌​ഷ​നാ​യി ല​ഭി​ച്ച​ത് 10.57 കോ​ടി​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ന്ന ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ആ​ഗോ​ള ക​ല​ക്‌​ഷ​ൻ പ​ത്ത് കോ​ടി​യാ​യി സി​നി​മ നി​ല നി​ർ​ത്തി. ഞാ​ൻ പ്ര​കാ​ശ​ൻ ആ​ണ് ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ആ​ദ്യ അ​ൻ​പ​ത് കോ​ടി ചി​ത്രം.

അ​ന്‍​വ​ര്‍ റ​ഷീ​ദ് എ​ന്‍റ​ര്‍​ടെ​യ്ന്‍‌​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ അ​ന്‍​വ​ര്‍ റ​ഷീ​ദും ഫ​ഹ​ദ് ഫാ​സി​ല്‍ ആ​ന്‍​ഡ് ഫ്ര​ണ്ട്‌​സി​ന്‍റെ ബാ​ന​റി​ല്‍ ന​സ്രി​യ ന​സീ​മും ചേ​ര്‍​ന്നാ​ണ് ആ​വേ​ശം നി​ര്‍​മി​ക്കു​ന്ന​ത്.

Related posts

Leave a Comment