രോ​ഹി​ത് ദി ​ഹി​റ്റ്മാ​ൻ; സി​ക്സ​ർ നേ​ട്ട​ത്തി​ൽ ഗെയിലിനേയും പിന്നിലാക്കി

ഫ്ളോ​റി​ഡ: ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ റി​ക്കാ​ർ​ഡ് നേ​ട്ട​വു​മാ​യി ഇ​ന്ത്യ​ൻ താ​രം രോ​ഹി​ത് ശ​ർ​മ. രാ​ജ്യാ​ന്ത​ര ട്വ​ന്‍റി20 യി​ൽ ഏ​റ്റ​വു​മ​ധി​കം സി​ക്സ​ർ അ​ടി​ച്ച ക​ളി​ക്കാ​ര​ൻ എ​ന്ന നേ​ട്ട​മാ​ണ് വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ രോ​ഹി​ത് പേ​രി​ൽ എ​ഴു​തി​യ​ത്.

വെ​സ്റ്റ്ഇ​ൻ​ഡീ​സി​ന്‍റെ ക്രി​സ് ഗെ​യ്ലി​നെ​യാ​ണു നേ​ട്ട​ത്തി​ൽ രോ​ഹി​ത് മ​റി​ക​ട​ന്ന​ത്. 58 ക​ളി​ക​ളി​ൽ 105 സി​ക്സ​റു​ക​ളു​മാ​യി ഗെ​യി​ലാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. 11-ാം ഓ​വ​റി​ൽ സു​നി​ൽ ന​രേ​നെ ര​ണ്ടാം സി​ക്സ​റി​നു പ​റ​ത്തി​യ​തോ​ടെ രോ​ഹി​തി​ന്‍റെ സി​ക്സ​ർ നേ​ട്ടം 106 ആ​യി. ഒ​രു സി​ക്സ​ർ കൂ​ടി പ​റ​ത്തി​യാ​ണ് രോ​ഹി​ത് ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ച​ത്.

96 ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 107 സി​ക്സ​റു​ക​ളാ​ണ് ഇ​തു​വ​രെ രോ​ഹി​ത് അ​ടി​ച്ചു​കൂ​ട്ടി​യി​ട്ടു​ള്ള​ത്. മാ​ർ​ട്ടി​ൻ ഗു​പ്റ്റി​ൽ (103), കോ​ളി​ൻ മ​ണ്‍​റോ (92), ബ്ര​ണ്ട​ൻ മ​ക്ക​ല്ലം (91) എ​ന്നി​വ​രാ​ണു സി​ക്സ​ർ വേ​ട്ട​യി​ൽ തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ. ഏ​ക​ദി​ന​ത്തി​ലും രോ​ഹി​താ​ണ് ഇ​ന്ത്യ​യു​ടെ സി​ക്സ​ർ വീ​ര​ൻ. ട്വ​ന്‍റി20 യി​ൽ ഏ​റ്റ​വു​മ​ധി​കം റ​ണ്‍​സെ​ടു​ത്ത റി​ക്കാ​ർ​ഡും രോ​ഹി​തി​നാ​ണ്.

Related posts