ഡി​സം​ബ​റോ​ടെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും; ക്ഷേ​ത്ര ട്ര​സ്റ്റ്

ല​ക്നോ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2024 ഡി​സം​ബ​റോ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ശ്രീ​രാ​മ ജ​ന്മ​ഭൂ​തി തീ​ർ​ത്ഥ ക്ഷേ​ത്ര ട്ര​സ്റ്റ്. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ നി​ല​വി​ൽ 1500 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ള്ള​ത്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ 3500 തൊ​ഴി​ലാ​ളി​ക​ളെ കൂ​ടി നി​യോ​ഗി​ക്കു​മെ​ന്നും ക്ഷേ​ത്ര ട്രെ​സ്റ്റി​ലെ അം​ഗ​മാ​യ അ​നി​ൽ മി​ശ്ര പ​റ​ഞ്ഞു.

ഇ​നി ര​ണ്ടു​നി​ല​ക​ളി​ലെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യു​ടെ നി​ർ​മാ​ണം ക​ഴി​ഞ്ഞ ദി​വ​സം ഡി​സം​ബ​റി​ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ശ്രീ​കോ​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത് താ​ഴ​ത്തെ നി​ല​യി​ലാ​ണ്.

ക്ഷേ​ത്ര​ത്തി​ന് മ​തി​ൽ മ​ഴ​ക്കാ​ല​ത്തി​ന് മു​ന്നേ കെ​ട്ടു​മെ​ന്നും സ​മു​ച്ച​യ​ത്തി​ൽ ആ​റ് ദേ​വ​ന്മാ​രു​ടെ​യും ദേ​വ​ത​ക​ളു​ടെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ൽ​മീ​കി, വി​ശ്വാ​മി​ത്ര, അ​ഗ​സ്ത്യ, വ​സി​ഷ്ഠ​ൻ, നി​ഷാ​ദ്രാ​ജ്, അ​ഹി​ലി എ​ന്നി​വ​രു​ടെ അ​ട​ക്കം ക്ഷേ​ത്ര​ങ്ങ​ളാ​ണ് നി​ർ​മി​ക്കു​ക.

പ്രാ​ണ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന് പി​ന്നാ​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ 75 ല​ക്ഷം ഭ​ക്ത​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ഭ​ക്ത​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ർ​ധ​ന​വു ക​ണ​ക്കി​ലെ​ടു​ത്ത് രാ​മ​ജ​ന്മ​ഭൂ​മി​യു​ടെ പ​ടി​ഞ്ഞാ​റേ അ​റ്റ​ത്തു​ള്ള തേ​ധി ബ​സാ​ർ മു​ത​ൽ ത​പാ​ൽ ഓ​ഫീ​സ് വ​രെ​യു​ള്ള റോ​ഡ് 15 മീ​റ്റ​ർ വീ​തി​യി​ൽ വി​ക​സി​പ്പി​ക്കു​മെ​ന്ന് അ​യോ​ധ്യ​യി​ലെ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. 

Related posts

Leave a Comment