സബ്കോൺട്രാക്‌ടർ നിയമ ലംഘിച്ചു കോംഗോയിൽ മലയാളി തടവിൽ; ഇ​ന്ത്യ​ൻ എം​ബ​സി അ​ന്വേ​ഷ​ണം തു​ട​ങ്ങി;വീ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ

കോ​​ട്ട​​യം: വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന യു​​എ​​ൻ മി​​ഷ​​നു വേ​​ണ്ടി ഭ​​ക്ഷ​​ണ വി​​ത​​ര​​ണ​​ത്തി​​നു​​ള്ള ക​​രാ​​ർ ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന മൊ​​ണാ​​ക്കോ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ക​​ന്പ​​നി​​യി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന മ​​ല​​യാ​​ളി കോം​​ഗോ​​യി​​ൽ തടവിൽ. കാ​​ണ​​ക്കാ​​രി മു​​ട്ട​​പ്പ​​ള്ളി​​ൽ ബാ​​ബു ജോ​​സാ​​ണ് തടവിലാ​​യ​​ത്. എ​​സ്-​​കോ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​ന്ന ക​​ന്പ​​നി​​യി​​ൽ 25 വ​​ർ​​ഷ​​മാ​​യി ജോ​​ലി ചെ​​യ്യു​​ക​​യാ​​ണ് ബാ​​ബു.

ക​​ഴി​​ഞ്ഞ അ​​ഞ്ചു ​വ​​ർ​​ഷ​​മാ​​യി കോം​​ഗോ​​യി​​ലാ​​ണ് ബാ​​ബു ജോ​​സ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ക​​ന്പ​​നി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ഈ ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ അ​​വ​​സാ​​നി​​പ്പി​​ക്കാ​​നി​​രി​​ക്കെ​​യാ​​ണ് കോം​​ഗോ​​യി​​ലെ പ്രാ​​ദേ​​ശി​​ക ഭ​​ര​​ണ​​കൂ​​ടം ബാ​​ബു​​വി​​നെ തടവിലാക്കിയത്.

അ​​ദ്ദേ​​ഹം ഇ​​പ്പോ​​ൾ കോം​​ഗോ ദേ​​ശീ​​യ ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യാ​​യ എ.​​എ​​ൻ.​​ആ​​റി​​ന്‍റെ ക​​സ്റ്റ​​ഡി​​യി​​ലാ​​ണ് ഉ​​ള്ള​​തെ​​ന്ന​​റി​​യു​​ന്നു. ദി​​വ​​സ​​ത്തി​​ൽ ഏ​​താ​​നും മി​​നി​​റ്റു​​ക​​ൾ വീ​​ട്ടു​​കാ​​രു​​മാ​​യി ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ടാ​​ൻ മാ​​ത്ര​​മാ​​ണ് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള​​ത്. ബാ​​ബു ജോ​​സ് കു​​റ്റ​​ക്കാ​​ര​​ന​​ല്ലെ​​ന്ന് എ​​എ​​ൻആ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് അ​​റി​​യാ​​മെ​​ങ്കി​​ലും ക​​ന്പ​​നി​​യി​​ൽ​​നി​​ന്നു പി​​ഴ​​ത്തു​​ക ഈ​​ടാ​​ക്കാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​ന്ന നി​​ല​​യി​​ൽ ത​​ട​​വി​​ലാ​​ക്കി​​യ​​താ​​ണെ​​ന്നാ​​ണ് അ​​വ​​രു​​ടെ വാ​​ദ​​മെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്.

ന​​വം​​ബ​​ർ 29നാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോം​​ഗോ​​യി​​ലെ ബു​​നി​​യ പ്രോ​​വി​​ൻ​​സി​​ലെ ക​​ന്പ​​നി ഇ​​ൻ ചാ​​ർ​​ജാ​​യാ​​ണ് ബാ​​ബു പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​ത്. ഭ​​ക്ഷ​​ണ​ വി​​ത​​ര​​ണ​​ത്തി​​നു​​ള്ള ട്രാ​​ൻ​​സ്പോ​​ർ​​ട്ടേ​​ഷ​​ൻ സ​​ബ് കോ​​ൺ​​ട്രാ​​ക്ട് ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന ഉ​​പ​​ക​​ന്പ​​നി യു​​എ​​ന്നി​​ന്‍റെ​​യും എ​​സ്കോ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക​​ന്പ​​നി​​യു​​ടെ​​യും പേ​​ര് ദു​​രു​​പ​​യോ​​ഗം ചെ​​യ്ത് നി​​യ​​മ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യെ​​ന്ന് ആ​​രോ​​പി​​ച്ചാ​​ണ് ബു​​നി​​യ​​യി​​ലെ ക​​ന്പ​​നി ഇ​​ൻ ചാ​​ർ​​ജാ​​യ ബാ​​ബു ജോ​​സി​​നെ തടവിലാക്കിയിരിക്കുന്ന​​ത്.

യുഎന്നിന്‍റെ പ്രത്യേക ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ഉ​​പ​​ക​​ന്പ​​നി നി​​യ​​മ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ച്ച​​താ​​യാ​​ണു പ്രാ​​ദേ​​ശി​​ക ഭ​​ര​​ണ​​കൂ​​ടം ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. വ​​ലി​​യ തു​​ക പി​​ഴ അ​​ട​​ച്ചാ​​ൽ മാ​​ത്ര​​മേ ബാ​​ബു​​വി​​നെ മോ​​ചി​​പ്പി​​ക്കു​​ക​​യു​​ള്ളൂ എ​​ന്നാ​​ണ് പ്രാ​​ദേ​​ശി​​ക ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ നി​​ല​​പാ​​ട്.

ഈ ​​മാ​​സ​​ത്തോ​​ടെ പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച ക​​ന്പ​​നി​​ക്കു പ്രാ​​ദേ​​ശി​​ക ഭ​​ര​​ണ​​കൂ​​ടം ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന ഭീ​​മ​​മാ​​യ ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തു​​ക ന​​ൽ​​കു​​ക അ​​ത്ര എ​​ളു​​പ്പ​​മ​​ല്ലെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന വി​​വ​​രം. കോം​​ഗോ​​യി​​ലെ ഇ​​ന്ത്യ​​ൻ എം​ബ​​സി സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്. എം​ബസി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ ബാ​​ബു ജോ​​സി​​ന്‍റെ സ​​ഹോ​​ദ​​ര​​നെ ഇ​​ന്ന​​ലെ ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്നു. ജോസ് കെ. മാണി കോം​​ഗോ​​യി​​ലെ ഇ​​ന്ത്യ​​ൻ എം​ബ​​സി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.

Related posts