കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിക്കാൻ ശ്രമിച്ച ദമ്പതികള്‍ പിടിയിൽ; ബർത്തിൽ ഉപക്ഷിച്ചശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്ന തിനിടെ ഇവരെ പിടികൂടുകയായിരുന്നു

deathbabyചെ​ങ്ങ​ന്നൂ​ർ: കൈ​ക്കു​ഞ്ഞി​നെ ട്രെ​യി​നി​ൽ ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ദ​ന്പ​തി​ക​ളെ ചെ​ങ്ങ​ന്നു​രി​ൽ റ​യി​ൽ​വേ സം​ര​ക്ഷ​ണ​സേ​ന പി​ടി​കൂ​ടി. അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് മ​ദ​നോ പു​ത്ത​ൻ​വീ​ട്ടി​ൽ കൊ​ല്ല​പ്പ​ള്ളി​ൽ അ​ജി(37), ഭാ​ര്യ അ​ൻ​ജ​ന(37) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കാ​യം​കു​ളം-​കോ​ട്ട​യം പാ​സ​ഞ്ച​ർ ട്രെയി​നി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ദ​ന്പ​തി​ക​ൾ 30 ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ പെ​ണ്‍കു​ഞ്ഞി​നെ ബ​ർ​ത്തി​ൽ തൂ​ണി​യി​ൽ പൊ​തി​ഞ്ഞു​വ​ച്ച​തി​നുശേ​ഷം പ്ലാ​റ്റ്ഫോ​മി​ലേ​ക്കി​റ​ങ്ങി. യാ​ത്ര​ക്കാ​ർ​ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തോ​ടെ ആ​ർ​പി​എ​ഫ് ഇ​വ​രെ പി​ടി​കൂ​ടുകയായിരുന്നു.

Related posts