മി​ഠാ​യി മോ​ഷ്ടി​ച്ച അ​മ്മ​യെ ജ​യ​ലി​ലി​ട​ണം..! അ​മ്മ​യ്‌​ക്കെ​തി​രേ പ​രാ​തി​യു​മാ​യി കുരുന്ന്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഭോ​പ്പാ​ൽ: ര​സ​ക​ര​മാ​യ വൈ​റ​ല്‍ വീ​ഡി​യോ എ​പ്പോ​ഴും സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്. ഇ​ത്ത​രം വീ​ഡി​യോ കാ​ണു​ന്ന​തും ഷെ​യ​ര്‍ ചെ​യ്യു​ന്ന​തും ക​മ​ന്‍റ് ചെ​യ്യു​ന്ന​തും ആ​ന​ന്ദ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് എ​ല്ലാ​വ​ര്‍​ക്കും.

ഒ​രു കു​ഞ്ഞി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്നു. ത​ന്‍റെ അ​മ്മ​യ്‌​ക്കെ​തി​രേ പ​രാ​തി​യു​മാ​യി എ​ത്തി​യ കു​ഞ്ഞാ​ണ് ഇ​പ്പോ​ള്‍ താ​രം.

അ​മ്മ മി​ഠാ​യി ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല, അ​മ്മ​യെ ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്നു​മാ​ണ് കു​ട്ടി പ​രാ​തി​യാ​യി പ​റ​യു​ന്ന​ത്. വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ കു​ഞ്ഞി​ന്‍റെ പ​രാ​തി എ​ഴു​തി​യെ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

ബു​ര്‍​ഹാ​ന്‍​പു​ര്‍ ജി​ല്ല​യി​ലെ ദ​ത്ത​ലാ​യി ഗ്രാ​മ​ത്തി​ലാ​ണ് മി​ഠാ​യി സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കു​ളി​ക​ഴി​ഞ്ഞ​തി​നു ശേ​ഷം കു​ട്ടി​യെ ഒ​രു​ക്കു​മ്പോ​ള്‍ മി​ഠാ​യി തി​ന്ന​തി​ന് അ​മ്മ ശ​കാ​രി​ച്ചു.

തു​ട​ര്‍​ന്ന് ക​ര​ച്ചി​ല്‍ തു​ട​ങ്ങി​യ കു​ട്ടി പി​താ​വി​നോ​ട് ത​ന്നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ന്നു.

അ​ങ്ങ​നെ കു​ട്ടി​യെ​യും കൂ​ട്ടി സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ കു​ട്ടി​യു​ടെ പ​രാ​തി കേ​ട്ട് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം ചി​രി​ച്ചു.

മി​ഠാ​യി സം​ഭ​വ​ത്തി​നു പി​ന്നി​ലെ ക​ഥ​ക​ള്‍ എ​ന്താ​യാ​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ മി​ന്നും താ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു കു​ട്ടി.

Related posts

Leave a Comment