കൗമാരക്കാരായ ആണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കും; ആവശ്യം കഴിയുമ്പോള്‍ മറ്റൊരാള്‍ക്കു വില്‍ക്കും;അഫ്ഗാനിലെ മുതലാളിമാരുടെ ലൈംഗികവൈകൃതമായ ‘ ബച്ചാബാസി’ യെക്കുറിച്ചുള്ള കഥകള്‍ ഞെട്ടിക്കുന്നത്

bachabassi600കാബൂള്‍: തീവ്രവാദവും തൊഴിലില്ലായ്മയും കൊടികുത്തി വാഴുന്ന അഫ്ഗാനിസ്ഥാന്‍ എപ്പോഴും അസമാധാനത്തിന്റെ കേന്ദ്രമാണ്. അഫ്ഗാനിസ്ഥാനിലെ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. പണക്കാര്‍ക്ക് പാവപ്പെട്ടവന്റെ നേരെ എന്തും കാണിക്കാമെന്ന അവസ്ഥ. അഫ്ഗാനിസ്ഥാനിലെ പണക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന നീഗൂഢമായ ആചാരമായ ‘ ബച്ചാബാസി’ യെക്കുറിച്ചുള്ള വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. പെണ്‍വേഷം കെട്ടിയ ആണ്‍കുട്ടികളെ പണക്കാരനായ യജമാനന്‍ ലൈംഗികമായി ഉപയോഗിക്കുന്നതിന് അവര്‍ ഇട്ട ഓമനപ്പേരാണ് ‘ബച്ചാബാസി്’ പുറം ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത ഈ ആചാരം കാലാകാലങ്ങളായി അഫ്ഗാനില്‍ നടന്നുവരുന്നു. ആണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന് ലൈംഗിക അടിമയാക്കുന്നതാണിവിടുത്തെ പതിവ്. യജമാനന്‍ നടത്തുന്ന വിരുന്നു സല്‍ക്കാരങ്ങളില്‍ ആര്‍ക്കെങ്കിലും കാമം തോന്നിയാല്‍ കൗമാരക്കാരായ ആണ്‍കുട്ടികളെ ബലാല്‍സംഗത്തിന് ഇരയാക്കും.

രാഷ്ട്രീയക്കാരും കമാന്‍ഡര്‍മാരും പണക്കാരുമുള്‍പ്പെടെയുള്ള അധികാരി വര്‍ഗങ്ങളുമൊക്കെ പത്തിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ മത്സരിക്കുന്നു. ഇത്തരം കുട്ടികളെ ‘ബച്ചാസ്’ എന്നാണ് വിളിക്കുന്നത്. ഇസ്ലാമില്‍ സ്വവര്‍ഗ രതി നിഷിദ്ധമാണെങ്കിലും ഈ സംസ്കാരം അഫ്ഗാനില്‍ ഇപ്പോഴും വ്യാപകമാണ്.‘”സ്ത്രീകള്‍ കുട്ടികളെ പോറ്റാനും, ആണ്‍കുട്ടികള്‍ സന്തോഷത്തിനും” എന്ന ഒരു ചൊല്ല് പോലും അഫ്ഗാനിസ്ഥാനിലുണ്ട്. കുട്ടികളുടെ ബാല്യവും കൗമാരവും അവരില്‍ നിന്ന് കവര്‍ന്നെടുക്കുന്ന ഈ ആചാരം അവരെ കടുത്ത വിഷാദത്തിലേക്കും ആക്രമവാസനയിലേക്കും നയിക്കുന്നു. അഫ്ഗാനിസ്ഥാന്റെ കിഴക്ക്‌തെക്ക് പ്രവിശ്യകളിലും പഷ്തൂണുകളുടെ ചില പ്രാന്ത പ്രദേശത്തും താജിക്കുകള്‍ക്ക് പ്രാമുഖ്യമുള്ള വടക്കന്‍ ഭാഗങ്ങളിലുമാണ് ഈ സംസ്കാരം കൂടുതലായി കാണുന്നത്.

അഫ്ഗാനിസ്ഥാനില്‍ വര്‍ധിതമായ പെണ്‍ഭ്രൂണഹത്യയും ബച്ചാബാസിയ്‌ക്കൊരു കാരണമാണെന്ന് പല പുരോഗമന ചിന്താഗതിക്കാരും പറയുന്നു. വേണ്ടത്ര സ്ത്രീ സംസര്‍ഗം ലഭിക്കാത്തതിനാല്‍ പുരുഷന്മാര്‍ ആണ്‍കുട്ടികളെ തേടിപ്പോകുന്നു.നാലു വര്‍ഷം മുന്‍പാണ് ജാവേദ് എന്ന പയ്യനെ യജമാനന്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് ലൈംഗിക അടിമയാക്കി. അതിന് ശേഷം മറ്റൊരാള്‍ക്ക് വിലയ്ക്ക് വിറ്റു. ഒരു രാത്രിയില്‍ അതിഥികളെ സന്തോഷിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട അവന്‍ അവിടെയുണ്ടായ ബഹളത്തിനിടെ രക്ഷപെട്ട് ഓടി. എന്നാല്‍ ആ ഓട്ടം  ഹെല്‍മണ്ടിലെ നാദ് അലി ജില്ലയിലെ പോലീസ് ഔട്ട് പോസ്റ്റില്‍ അവസാനിച്ചു. ഇതിന്റെ ഫലം ക്രൂരമായ മര്‍ദ്ദനമായിരുന്നു. വീണ്ടും ഒരിക്കല്‍ കൂടി ശ്രമിച്ചെങ്കിലും അതിന്റെയും പര്യവസാനം സമാനമായിരുന്നു.

ഒരിക്കല്‍ രക്ഷപ്പെടുന്നവര്‍ പിന്നെ വീടുകളിലേക്ക തിരിച്ചു പോവാറില്ല. തങ്ങളെത്തേടി അവര്‍ വീണ്ടും വരുമോയെന്ന ഭയമാണ് ഇതിനു കാരണം. തങ്ങളുടെ മകന്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം അവിടെ നിന്നു പാലായനം ചെയ്യുന്നതും പതിവാണ്. തങ്ങളുടെ മകനെ തേടി കമാന്‍ഡര്‍ വീണ്ടുമെത്തുമോ എന്ന ഭയമാണ് അവരെ ഇതിലേക്കു നയിക്കുന്നത്. പാര്‍ട്ടിയില്‍ തന്റെ പയ്യനാണ് കൂടുതല്‍ സുന്ദരനെന്നും തന്റെ പയ്യനാണ് കൂടുതല്‍ മികച്ച നര്‍ത്തകന്‍ എന്നും മറ്റും പറഞ്ഞ് ഉടമകള്‍ മത്സരിക്കാറുണ്ടെന്നും ഇത്തരം ആള്‍ക്കാരില്‍ നിന്നും രക്ഷപ്പെടാനുള്ള ഏകവഴി താലിബാന്‍ ഭീകര സംഘടനയില്‍ ചേരുകയാണെന്നും മറ്റാരു ബച്ചാബാസി പറയുന്നു. വീട്ടുകാര്‍ തിരിച്ചു സ്വീകരിച്ച മറ്റൊരു പയ്യനെ കുടുംബം ഡോക്ടറെ കൊണ്ടു കാണിച്ചിരുന്നു. പരിശോധന നടത്തിയപ്പോള്‍ ഇയാള്‍ പല തവണ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും തുന്നലുകള്‍ വേണ്ടി വരുമെന്നും പറഞ്ഞപ്പോള്‍ ഇക്കാര്യം പുറത്തുവിടരുതെന്നും മകനെ രക്ഷിക്കണമെന്നും മാതാപിതാക്കള്‍ ഡോക്ടറുടെ കാലു പിടിച്ചപേക്ഷിച്ചു.
1
നിയമത്തിന് പണക്കാര്‍ വലിയ വിലകല്‍പ്പിക്കാത്തതും. രാജ്യത്തിന്റെ അരാജകാവസ്ഥയും ഈ ആചാരം നിര്‍ബാധം തുടരുന്നതിനു കാരണമാവുന്നു. ബലാത്സംഗവും മുതിര്‍ന്ന പുരുഷനും കൊച്ചുകുട്ടിയും തമ്മിലുള്ള സ്വവര്‍ഗ്ഗ ലൈംഗികതയും അഫ്ഗാനിസ്ഥാന്‍ ക്രിമിനല്‍ നിയമത്തിന് കീഴിലാണ് വരുന്നതെങ്കിലും ബച്ചാബാസിയെ ഇല്ലാതാക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല. തട്ടിക്കൊണ്ടു പോകലിന് ഇരയായാണ് മിക്കവാറും കുട്ടികള്‍ ഇതിലേക്ക് എത്തുന്നത്. ചിലപ്പോള്‍ കടുത്ത ദാരിദ്ര്യം കൊണ്ടു കുടുംബം തന്നെ കുട്ടികളെ പീഡകര്‍ക്ക് വില്‍ക്കും. ഈ ദുരാചാരങ്ങള്‍ താലിബാനിലേക്കുള്ള കുട്ടികളുടെ ഒഴുക്കും കൂട്ടിയിട്ടുണ്ട്.

ഈ വര്‍ഷമാണ് അഫ്ഗാന്‍ ബച്ചാബാസി ക്രിമിനല്‍ കുറ്റമാക്കിയത്. വധശിക്ഷയാണ് പ്രസിഡന്റ് അഷ്‌റഫ് ഗാനി മുന്നോട്ട് വെച്ച ശിക്ഷ. എന്നാല്‍ ഫെബ്രുവരിയില്‍ ഒട്ടനേകം ബച്ചാബാസി പാര്‍ട്ടികളില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും പിടിച്ചത് നൃത്തം ചെയ്ത കുട്ടികളെയായിരുന്നു. സംഘടകരും ദുരുപയോഗം ചെയ്തവരും രക്ഷപ്പെട്ടു. പ്രതികള്‍ സമുന്നതരാണെങ്കില്‍ ഒരു നിയമവും നടപ്പാകുകയില്ല. പോലീസുമായുള്ള ബന്ധം, സ്വാധീനം, കൈക്കൂലി എന്നിവയെല്ലാം പ്രതികള്‍ക്ക് എളുപ്പം ഊരിപ്പോകാന്‍ സാഹചര്യം ഒരുക്കും.

ഒരിടത്തു നിന്നും നീതി കിട്ടാതാകുമ്പോള്‍ പീഡകരില്‍ നിന്നു രക്ഷനേടാനുള്ള ഏകവഴി എന്ന നിലയിലാണ് കുട്ടികള്‍ താലിബാനില്‍ ചേരുന്നത്. 1996 മുതല്‍ 2000 വരെയുള്ള താലിബാന്‍ നിയമത്തിന് കീഴില്‍ ബച്ചാബാസി നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ താലിബാന്‍ ക്ഷയിച്ചതോടെ എല്ലാം പഴയപടിയായി. കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് പോലീസുകാരെ ബച്ചാബാസികളെ കൊണ്ട് കൊല്ലിക്കാന്‍ താലിബാന് സഹായം ചെയ്തു കൊടുത്തത് സുരക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. നാറ്റോയ്ക്ക് കീഴിലുള്ള അഫ്ഗാന്‍ സേന ബച്ചബാസിയെ ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. 2015 ല്‍ 60 ബില്യണ്‍ ഡോളറാണ് അമേരിക്ക ഇതിനായി മുടക്കിയത്. താലിബാന്‍ പോലെയുള്ള തീവ്രവാദികള്‍ക്കും ബച്ചാബാസി ഒരു പരിധി വരെ ഗുണകരമാണ്.ഒരു കാലത്ത് താലിബാനെ കാബൂളിന്റെ ഭരണം പിടിച്ചെടുക്കാന്‍ സഹായിച്ചതും ഈ ബച്ചാബാസിയാണ്.

Related posts