അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലേറിയതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം അപ്പാടെ ഇല്ലാതായിരിക്കുകയാണ്. പൊതുസ്ഥലത്ത് തനിച്ചുള്ള യാത്ര നിരോധിച്ച് തുടങ്ങിയ ഭീകര ഭരണകൂടം ഇപ്പോള്‍ പത്താംക്ലാസിനു ശേഷമുള്ള വിദ്യാഭ്യാസവും പെണ്‍കുട്ടികള്‍ക്ക് നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താലിബാന്റെ കണ്ണില്‍പ്പെടാതെ രഹസ്യസ്കൂള് തുടങ്ങി ചെറുത്തുനില്‍പ്പിന് ശ്രമിക്കുകയാണ് അഫ്ഗാനിലെ ചുരുക്കം ചില അധ്യാപകരും വിദ്യാര്‍ഥികളും. മിക്കവാറും എല്ലാ പ്രവിശ്യകളിലും പത്താം ക്ലാസ്സ് കഴിഞ്ഞുള്ള ഉപരിപഠനത്തിന് പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് താലിബാന്. ഇതിനെ മറികടന്ന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്ന രഹസ്യ സ്കൂളുകളെകുറിച്ച് ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിച്ചാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ച് തങ്ങള്ക്കറിവുണ്ടെങ്കിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി എന്ത് റിസ്കും എടുക്കാം എന്ന ആര്‍ജ്ജവമാണ് സ്കൂളിലെ ഏക അധ്യാപിക വെച്ചു പുലര്‍ത്തുന്നത്. ‘ഈ സ്‌കൂള്‍ നടത്തിപ്പ് രഹസ്യമായി ചെയ്യുന്നത് ഞങ്ങള്‍ തുടരും. അവരിനി തല്ലിയാലും അറസ്റ്റ് ചെയ്താലും ചെയ്യുന്ന കാര്യത്തിന് അതിലേറെ മൂല്യമുണ്ടെന്ന് ഞാന്‍ കരുതുന്നു.’ പെണ്‍കുട്ടികള്‍ക്കായി…
Read MoreTag: Afghanistan
കുഞ്ഞുങ്ങള്‍ക്ക് വില 500 ഡോളര്‍, നിസ്സാര വിലയ്ക്ക് കൊച്ചു പെണ്‍കുട്ടികളെയും ലഭിക്കും ! പട്ടിണിമാറ്റാന്‍ സ്വന്തം കുട്ടികളെ വിറ്റ് അഫ്ഗാന്‍ ജനത…
വിശപ്പിനു മുമ്പില്‍ എന്ത് ജാതി, എന്തു മതം എന്നൊക്കെ പറയാറുണ്ടെങ്കിലും ആവശ്യത്തിനു ഭക്ഷണം കിട്ടുന്ന സമയത്ത് നമ്മള്‍ ഇതെല്ലാം മറക്കാറുണ്ട്. ഭക്ഷണമില്ലാതെ വിശന്നു വലയുമ്പോള്‍ വിശപ്പാണ് ഏറ്റവും വലിയ യാഥാര്‍ഥ്യമെന്ന് നാം തിരിച്ചറിയുമെന്നതിന് ദൃഷ് ടാന്തമാണ് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ. താലിബാനു കീഴില്‍ നരകജീവിതമാണ് ഈ ജനത നയിക്കുന്നത്. പകുതിയിലേറെ ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് അഫ്ഗാനിസ്ഥാനിലുള്ളത്. നിരവധി കുട്ടികള്‍ പട്ടിണികിടന്നു മരിച്ചപ്പോള്‍ മറുഭാഗത്ത്, നിത്യ ചെലവിനുള്ള വക കണ്ടെത്താന്‍ സ്വന്തം മക്കളെ വില്‍ക്കുകയാണ് ഒരുപറ്റം മാതാപിതാക്കള്‍. വരുന്ന മാസങ്ങളില്‍ ഏകദേശം 23 ദശലക്ഷം അഫ്ഗാന്‍ പൗരന്മാര്‍ ആവശ്യത്തിനു പോക്ഷകാഹാരം ലഭിക്കാതെ കഷ്ടപ്പെടുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത്. ചിലപ്പോള്‍ കൂട്ടമരണം വരെ സംഭവിച്ചേക്കാം. അതോടൊപ്പം ഏകദേശം പത്തുലക്ഷത്തോളം കുട്ടികള്‍ അടിയന്തര ചികിത്സ ലഭിക്കാതെ മരണമടയാനുമുള്ള സാധ്യതയും ഏറെയാണ്. ലക്ഷക്കണക്കിന് ഡോളര്‍ ഉണ്ടെങ്കില്‍ മാത്രമേ…
Read Moreരാജ്യത്തെ ഞെട്ടിച്ച് മയക്കുമരുന്ന് വേട്ട ! അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ‘21,000 കോടി’യുടെ ഹെറോയിന്‍ ഗുജറാത്തില്‍ പിടികൂടി…
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 19,000കോടിയുടെ ഹെറോയിന്‍ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഇത് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കണ്ടെയ്നറുകള്‍ക്കുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. ഒരു കണ്ടെയ്നറില്‍ 2,000 കിലോയും രണ്ടാമത്തെ കണ്ടെയ്നറില്‍ 1,000 കിലോ ഹെറോയ്നുമാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് ഇറാനിലെ പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യയിലെത്തിച്ചത് എന്നാണ് സൂചന. മയക്കുമരുന്ന് പിടിച്ചെടുത്തിന് പിന്നാലെ അഹമ്മദാബാദ്,ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ഡിആര്‍ഐ പരിശോധന നടത്തി.
Read Moreപെണ്‍കുട്ടികളില്ലാതെ ഞങ്ങളും സ്‌കൂളിലേക്കില്ല ! ശക്തമായ പതിഷേധവുമായി അഫ്ഗാനിലെ ആണ്‍കുട്ടികള്‍
താലിബാന്‍ ഭീകരര്‍ വീണ്ടും അഫാഗാനിസ്ഥാന്റെ ഭരണം പിടിച്ചതോടെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കുന്നത് നിരോധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ ആണ്‍കുട്ടികളും സ്‌കൂള്‍ പഠനം ഉപേക്ഷിക്കാന്‍ തുടങ്ങുകയാണ്. പെണ്‍കുട്ടികള്‍ക്കില്ലാത്ത സൗകര്യം തങ്ങള്‍ക്കു മാത്രമായി വേണ്ടെന്നാണ് ആണ്‍കുട്ടികള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ക്ക് അവസരം നല്‍കുന്നതുവരെ സ്‌കൂളില്‍ പോകില്ലെന്നറിയിച്ച് ഏതാനും ആണ്‍കുട്ടികള്‍ വീടുകളില്‍ തുടരുന്നതായി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ ഭരണം പിടിച്ചശേഷം അഫ്ഗാനില്‍ പെണ്‍കുട്ടികളുടെ പഠനത്തിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍-പെണ്‍കുട്ടികള്‍ക്കു പ്രത്യേകം ക്ലാസ് മുറികള്‍ സജ്ജീകരിച്ചും കര്‍ട്ടനുകളിട്ടു വേര്‍തിരിച്ചുമാണ് പഠനം. കഴിഞ്ഞദിവസം തുറന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Read Moreഇനി അഫ്ഗാന്‍ അമേരിക്കന്‍ പട്ടാളമില്ലാത്ത നാട് ! അമേരിക്ക ഉപേക്ഷിച്ച അത്യാധുനീക ആയുധങ്ങള്‍ ഇനി താലിബാന് സ്വന്തം; അഫ്ഗാന്‍ ജനതയെ കാത്തിരിക്കുന്നത് ഭീകരവാദികളുടെ കാട്ടുഭരണം…
ഓഗസ്റ്റ് 31 എന്ന ഡെഡ്‌ലൈന്‍ താലിബാന്‍ പ്രഖ്യാപിച്ചപ്പോഴേ അമേരിക്കന്‍ സേന എല്ലാം കണക്കുകൂട്ടിയിട്ടുണ്ടാകാം. അതിനാല്‍ തന്നെയാകും ഓഗസ്റ്റ് 30ന് തന്നെ അവസാന പട്ടാളക്കാരനെയും കൊണ്ട് അമേരിക്കന്‍ വിമാനം അഫ്ഗാന്‍ മണ്ണു വിട്ടുയര്‍ന്നത്. ഇതോടെ രാജ്യം ഔദ്യോഗികമായി താലിബാന്‍ ഭീകരരുടെ കൈയ്യിലായി. രണ്ടു പതിറ്റാണ്ടുകൊണ്ട് 2500ല്‍ പരം അമേരിക്കന്‍ സൈനികരാണ് അഫ്ഗാന്‍ മണ്ണില്‍ പിടഞ്ഞു തീര്‍ന്നത്. അവസാന അമേരിക്കന്‍ വിമാനവും പറന്നുയര്‍ന്നതോടെ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയപോലെയാണ് താലിബാന്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ തന്റെ വാഗ്ദാനം നിറവേറ്റിയപ്പോള്‍ ഭീകരരുടെ ദയയ്ക്കായി കാത്ത് തെരുവിലായത് ഏകദേശം ഇരുന്നോറോളം അമേരിക്കന്‍ പൗരന്മാരും അതുപോലെ താലിബാന്‍ വിരുദ്ധരായ പതിനായിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരുമാണ്. ഇനിയവര്‍ക്ക് രക്ഷപ്പെടാന്‍ ഹമീദ് കര്‍സായ് വിമാനത്താവളം ഒരു മാര്‍ഗ്ഗമല്ലാതായി മാറിയിരിക്കുന്നു. അവസാനമായി പറന്നുയര്‍ന്ന സി -17 വിമാനത്തില്‍ അഫ്ഗാനിലെ അമേരിക്കന്‍ സ്ഥാനാധിപതി റോസ്സ് വില്‍സണും ഉണ്ടായിരുന്നതായി പെന്റഗണ്‍…
Read Moreഅഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു ! വീണ്ടും താലിബാന്‍ പിടിമുറുക്കുന്നു; അമേരിക്കന്‍ സേനയുടെ പിന്മാറ്റം വീണ്ടും രാജ്യം ഭീകരരുടെ കൈകളിലാക്കുമോ ?
അഫ്ഗാനിസ്ഥാനില്‍ വനിതകളായ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ അക്രമികള്‍ വെടിവച്ചു കൊന്നു. കാബൂളിന് സമീപം ഇന്നുരാവിലെയായിരുന്നു സംഭവം.ജഡ്ജിമാര്‍ കോടതിയിലേക്ക് കാറില്‍ വരുമ്പോള്‍ തോക്കുധാരി ഇവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ജഡ്ജിമാര്‍ സഞ്ചരിച്ച വാഹനത്തിന്റെ െൈഡ്രവര്‍ക്കും പരിക്കേറ്റു. കോടതിയുടെ തന്നെ വാഹനത്തിലാണ് ജഡ്ജിമാര്‍ സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ പിന്നില്‍ താലിബാനാണെന്നാണ് സൂചന. അടുത്തിടെയായി രാജ്യത്ത് കൂടിവരുന്ന ആക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന. അടുത്തിടെ നടന്ന ആക്രമണങ്ങളെല്ലാം ഡോക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ തുടങ്ങിയ നഗരങ്ങളിലെ പ്രധാനികളെ കേന്ദ്രീകരിച്ചായിരുന്നു. ജനങ്ങളെ ഭയപ്പെടുത്താനാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ സൈനികരുടെ എണ്ണം 2,500 ആക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് ആക്രമണങ്ങളുടെ ശക്തി കൂടിയത്. 2017 ഫെബ്രുവരിയില്‍ അഫ്ഗാനിസ്ഥാന്‍ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍…
Read Moreകൗമാരക്കാരായ ആണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കും; ആവശ്യം കഴിയുമ്പോള്‍ മറ്റൊരാള്‍ക്കു വില്‍ക്കും;അഫ്ഗാനിലെ മുതലാളിമാരുടെ ലൈംഗികവൈകൃതമായ ‘ ബച്ചാബാസി’ യെക്കുറിച്ചുള്ള കഥകള്‍ ഞെട്ടിക്കുന്നത്
കാബൂള്‍: തീവ്രവാദവും തൊഴിലില്ലായ്മയും കൊടികുത്തി വാഴുന്ന അഫ്ഗാനിസ്ഥാന്‍ എപ്പോഴും അസമാധാനത്തിന്റെ കേന്ദ്രമാണ്. അഫ്ഗാനിസ്ഥാനിലെ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. പണക്കാര്‍ക്ക് പാവപ്പെട്ടവന്റെ നേരെ എന്തും കാണിക്കാമെന്ന അവസ്ഥ. അഫ്ഗാനിസ്ഥാനിലെ പണക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന നീഗൂഢമായ ആചാരമായ ‘ ബച്ചാബാസി’ യെക്കുറിച്ചുള്ള വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. പെണ്‍വേഷം കെട്ടിയ ആണ്‍കുട്ടികളെ പണക്കാരനായ യജമാനന് ലൈംഗികമായി ഉപയോഗിക്കുന്നതിന് അവര്‍ ഇട്ട ഓമനപ്പേരാണ് ‘ബച്ചാബാസി്’ പുറം ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത ഈ ആചാരം കാലാകാലങ്ങളായി അഫ്ഗാനില്‍ നടന്നുവരുന്നു. ആണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന് ലൈംഗിക അടിമയാക്കുന്നതാണിവിടുത്തെ പതിവ്. യജമാനന് നടത്തുന്ന വിരുന്നു സല്‍ക്കാരങ്ങളില്‍ ആര്‍ക്കെങ്കിലും കാമം തോന്നിയാല്‍ കൗമാരക്കാരായ ആണ്‍കുട്ടികളെ ബലാല്‍സംഗത്തിന് ഇരയാക്കും. രാഷ്ട്രീയക്കാരും കമാന്‍ഡര്‍മാരും പണക്കാരുമുള്പ്പെടെയുള്ള അധികാരി വര്‍ഗങ്ങളുമൊക്കെ പത്തിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ മത്സരിക്കുന്നു. ഇത്തരം കുട്ടികളെ ‘ബച്ചാസ്’ എന്നാണ് വിളിക്കുന്നത്. ഇസ്ലാമില്‍…
Read Moreമലയാളി ഡാ! അമേരിക്കയുടെ ആക്രമണത്തില്‍ പതറില്ലെന്ന് മലയാളി ഐഎസ് ഭീകരര്‍; ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളികളും
അമേരിക്ക നടത്തുന്ന സൈനീകാക്രമണത്തില്‍ പതറില്ലെന്ന് അഫ്ഗാനിസ്ഥാനിലെ മലയാളി ഐഎസ് ഭീകരര്‍. തങ്ങള്‍ക്കു മരണഭയമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ബന്ധുക്കള്‍ക്കയച്ച ടെലഗ്രാം സന്ദേശത്തിലാണ് ഭീകരര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. തിരികെ വരാനുള്ള ബന്ധുക്കളുടെ അപേക്ഷ തള്ളിയ ഇവര്‍ അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളികളുമുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു.വിശദ അന്വേഷണം നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഉടനെ അഫ്ഗാനിലേക്ക് തിരിക്കുമെന്നും സൂചനകളുണ്ട്. അമേരിക്കയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ടെലഗ്രാം മെസഞ്ചര്‍ വഴിയാണ് ഐഎസ് ഭീകരര്‍ സന്ദേശമയച്ചത്. വിശുദ്ധയുദ്ധത്തിന് തയ്യാറായിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.’ഒരു സഹോദരന് കൂടി സത്യവിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിയായിരിക്കുന്നു. ഞങ്ങളെല്ലാം അതേമാര്‍ഗത്തെ കാത്തിരിക്കുകയാണെന്നു’മാണ് സന്ദേശത്തില്‍ പറയുന്നത്.തിരികെവരാനുള്ള ബന്ധുക്കളുടെ അഭ്യര്‍ഥന വിഡ്ഢിത്തമാണെന്നും സന്ദേശത്തില്‍ പറയുന്നു. ഐഎസ് കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ഇന്ത്യാക്കാര്‍ കൊല്ലപ്പെടുന്ന പശ്ചാത്തലത്തിലാണ് അഫ്ഗാനിലേക്കു തിരിക്കാന്‍ എന്‍ഐഎ സംഘം തയ്യാറെടുക്കുന്നത്. അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളില്‍ പ്രവേശിക്കുക എന്ന അതീവ ദുഷ്ക്കരമായ കര്‍മമാണ് എന്‍ഐഎ ലക്ഷ്യമിടുന്നത്.…
Read More