ഒടുവില്‍ പഞ്ച്ശീറും വീണു ! താഴ് വരയില്‍ ആക്രമണം നടത്താനായി പാക് സൈന്യത്തെ വിട്ടു കൊടുത്തതായി വിവരം; താലിബാനും പാകിസ്ഥാനും ഭായ്-ഭായ് ആകുമ്പോള്‍ ഇന്ത്യയ്ക്ക് ആശങ്ക…

ഒടുവില്‍ പഞ്ച്ശീറും വീണതോടെ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും ഇനി താലിബാന്റെ കിരാതഭരണത്തിന് സാക്ഷ്യം വഹിക്കും. താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദാണ് പഞ്ചശിര്‍ തങ്ങള്‍ പിടിച്ചെടുത്തതായി പ്രഖ്യാപനം നടത്തിയത്. പഞ്ച്ശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍ താലിബാന്‍ അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.ഒപ്പം പ്രദേശത്ത് താലിബാന്‍ തങ്ങളുടെ കൊടി ഉയര്‍ത്തുകയും ചെയ്തു. പഞ്ച്ശീറിലെ താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയുടെ വക്താവ് ഫഹിം ദഷ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രദേശം താലിബാന്‍ കീഴടക്കിയത്. ജാമിയത്ത്-ഇ-ഇസ്ലാമി പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക ഫെഡറേഷനില്‍ അംഗവുമായിരുന്നു ഫഹിം ദഷ്ടി. കാബൂളിന് 145 കിലോമീറ്റര്‍ വടക്കുകിഴക്കായി ഹിന്ദുക്കുഷ് മലനിരകളിലാണ് പഞ്ച്ശീര്‍ താഴ്‌വര. അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാന്റെ നിയന്ത്രണം കൈക്കലാക്കിയെങ്കിലും താലിബാനു മുമ്പില്‍ ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിയ പ്രദേശമായിരുന്നു പഞ്ച്ശീര്‍. കടുത്ത പ്രരോധമാണ് അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധസേന ഈ…

Read More

ഇന്ത്യയുമായി ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ ! അഫ്ഗാനിസ്ഥാനില്‍ ശരിഅത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കും…

ഇന്ത്യയുമായി അഫ്ഗാനിസ്ഥാന് ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍. ഒരു സുപ്രധാന രാജ്യമെന്ന നിലയ്ക്കാണ് ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നെതെന്ന് താലിബാന്റെ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായി വ്യക്തമാക്കിയത്. അഫ്ഗാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ താലിബാന്‍ നിര്‍ത്തലാക്കിയിരുന്നു. പഷ്തു ഭാഷയില്‍ പുറത്തു വിട്ട 46 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സ്താനിസ്‌കായി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ‘ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് ഞങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നു, ആ ബന്ധം നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വ്യോമപാത വഴിയുള്ള വ്യാപാരവും തുറന്നിടേണ്ടതുണ്ട്’ സ്താനിക്‌സായിയെ ഉദ്ധരിച്ച് പാക് മാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് ഉറുദു റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെക്കുറിച്ചും സ്താനിക്‌സായി വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം അഫ്ഗാനിസ്താനില്‍ ശരീഅത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കും. സര്‍ക്കാര്‍…

Read More

കൗമാരക്കാരായ ആണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കും; ആവശ്യം കഴിയുമ്പോള്‍ മറ്റൊരാള്‍ക്കു വില്‍ക്കും;അഫ്ഗാനിലെ മുതലാളിമാരുടെ ലൈംഗികവൈകൃതമായ ‘ ബച്ചാബാസി’ യെക്കുറിച്ചുള്ള കഥകള്‍ ഞെട്ടിക്കുന്നത്

കാബൂള്‍: തീവ്രവാദവും തൊഴിലില്ലായ്മയും കൊടികുത്തി വാഴുന്ന അഫ്ഗാനിസ്ഥാന്‍ എപ്പോഴും അസമാധാനത്തിന്റെ കേന്ദ്രമാണ്. അഫ്ഗാനിസ്ഥാനിലെ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. പണക്കാര്‍ക്ക് പാവപ്പെട്ടവന്റെ നേരെ എന്തും കാണിക്കാമെന്ന അവസ്ഥ. അഫ്ഗാനിസ്ഥാനിലെ പണക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന നീഗൂഢമായ ആചാരമായ ‘ ബച്ചാബാസി’ യെക്കുറിച്ചുള്ള വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. പെണ്‍വേഷം കെട്ടിയ ആണ്‍കുട്ടികളെ പണക്കാരനായ യജമാനന്‍ ലൈംഗികമായി ഉപയോഗിക്കുന്നതിന് അവര്‍ ഇട്ട ഓമനപ്പേരാണ് ‘ബച്ചാബാസി്’ പുറം ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത ഈ ആചാരം കാലാകാലങ്ങളായി അഫ്ഗാനില്‍ നടന്നുവരുന്നു. ആണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന് ലൈംഗിക അടിമയാക്കുന്നതാണിവിടുത്തെ പതിവ്. യജമാനന്‍ നടത്തുന്ന വിരുന്നു സല്‍ക്കാരങ്ങളില്‍ ആര്‍ക്കെങ്കിലും കാമം തോന്നിയാല്‍ കൗമാരക്കാരായ ആണ്‍കുട്ടികളെ ബലാല്‍സംഗത്തിന് ഇരയാക്കും. രാഷ്ട്രീയക്കാരും കമാന്‍ഡര്‍മാരും പണക്കാരുമുള്‍പ്പെടെയുള്ള അധികാരി വര്‍ഗങ്ങളുമൊക്കെ പത്തിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ മത്സരിക്കുന്നു. ഇത്തരം കുട്ടികളെ ‘ബച്ചാസ്’ എന്നാണ് വിളിക്കുന്നത്. ഇസ്ലാമില്‍…

Read More