ഓട്ടോയിൽ മറന്നുവച്ച സ്വ​ർ​ണ്ണ​വും പ​ണ​വു​മ​ട​ങ്ങി​യ ബാഗ് തി​രി​ച്ചു ന​ൽ​കി യുവാവ് മാതൃകയായി; നാ​ദാ​പു​രം പോ​ലീ​സ് സ്റ്റേഷന്‍റിൽ വച്ചാണ് ബാഗ് കൈമാറിയത്

auto-bag നാ​ദാ​പു​രം: സ്വ​ർ​ണ്ണ​വും പ​ണ​വു​മ​ട​ങ്ങി​യ ബേ​ഗ് തി​രി​ച്ച് ന​ൽ​കി യു​വാ​വ് മാ​തൃ​ക​യാ​യി. നാ​ദാ​പു​രം ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ വാ​ണി​മേ​ൽ പാ​ല​ത്തി​ന​ടു​ത്ത കി​ണ​റു​ള്ള​പ​റ​ന്പ​ത്ത് ഷം​നാ​സ് ആ​ണ് മാ​തൃ​ക​യാ​യ​ത്.​കു​റ്റ്യാ​ടി ദേ​വ​ർ കോ​വി​ൽ സ്വ​ദേ​ശി​നി മീ​ത്തി​ൽ അ​സ്മ ശ​നി​യാ​ഴ്ച്ച നാ​ദാ​പു​ര​ത്ത് ഷോ​പ്പിം​ഗ് മാ​ളി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ച്ച് ഓ​ട്ടോ​യി​ൽ് വീ​ട്ടി​ലേ​ക്ക് പോ​ക​വേ  ബാ​ഗ് ഓ​ട്ടോ​യി​ൽ മ​റ​ന്നുവയ്​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഉ​ട​മ​സ്ഥ​യെ ഫോ​ണി​ൽ വി​ളി​ച്ച് വി​വര​മ​റി​യി​ച്ചു. നാ​ദാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​സ്ഐ എ​ൻ.​പ്ര​ജീ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഷം​നാ​സ് ബേ​ഗും മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും അ​സ്മയ്​ക്ക് കൈ​മാ​റി.

Related posts