ജീ​വ​നു തു​ല്യം സ്നേ​ഹി​ച്ച കാ​മു​ക​ന്‍ മ​റ്റൊ​രു വി​വാ​ഹ​ത്തി​നു സ​മ്മ​തി​ച്ചു; ഈ ​പേ​രും പ‍​റ​ഞ്ഞ് വ​ഴ​ക്കി​ട്ടു; 19​കാ​രി​യോ​ട് കാ​മു​ക​ൻ ചെ​യ്ത ക്രൂ​ര​ത ഞെ​ട്ടി​ക്കു​ന്ന​ത്

ന്യൂഡ​ൽ​ഹി​യി​ൽ പെ​ൺ​കു​ട്ടി​യെ വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നു കാ​മു​ക​ൻ ത​ള്ളി​യി​ട്ടു​കൊ​ന്നു. അ​ശോ​ക് ന​ഗ​റി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു സം​ഭ​വം. 19കാ​രി​യാ​ണു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ​സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പെ​ൺ​കു​ട്ടി​യും പ്ര​തി​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ മ​റ്റൊ​രാ​ളു​മാ​യി പ്ര​തി​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച​ത​റി​ഞ്ഞ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി.

പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ലു​ള്ള പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് ബു​ർ​ഖ ധ​രി​ച്ചാ​ണു പ്ര​തി വ​ന്ന​ത്. വാ​ക്കേ​റ്റ​ത്തി​നി​ടെ ഇ​യാ​ൾ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നു പെ​ൺ​കു​ട്ടി​യെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.

Related posts

Leave a Comment