വ​ണ്‍​വേ തെ​റ്റി​ച്ചു​വ​ന്ന വാ​ഹ​നം ഇ​ടി​ച്ച​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; കാ​ർ ഡ്രൈ​വ​റെ ഒ​രു കി​ലോ​മീ​റ്റ​ർ സ്കൂ​ട്ട​റി​ൽ വ​ലി​ച്ചി​ഴ​ച്ചു

ബം​ഗ​ളൂ​രു: വാ​ഹ​നം കൂ​ട്ടി​മു​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നു പി​ന്നാ​ലെ കാ​ര്‍ ഡ്രൈ​വ​റെ ഓ​ടു​ന്ന സ്‌​കൂ​ട്ട​റി​ല്‍ വ​ലി​ച്ചി​ഴ​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ബം​ഗ​ളൂ​രു​വി​ലെ മാ​ഗ​ഡി റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

വ​ണ്‍​വേ തെ​റ്റി​ച്ചു​വ​ന്ന സ്‌​കൂ​ട്ട​റും കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പി​ന്നാ​ലെ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നും കാ​ര്‍ ഡ്രൈ​വ​റും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മാ​യി.

ഇ​തി​നി​ടെ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ സാ​ഹി​ൽ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച കാ​ര്‍ ഡ്രൈ​വ​ർ മു​ത്ത​പ്പ​യെ​യാ​ണ് ഒ​രു കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​ത്.

സാ​ഹി​ൽ സ്‌​കൂ​ട്ട​ര്‍ മു​ന്നോ​ട്ടെ​ടു​ത്ത​തോ​ടെ മു​ത്ത​പ്പ സ്‌​കൂ​ട്ട​ര്‍ പി​റ​കി​ല്‍​നി​ന്ന് പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, സ്‌​കൂ​ട്ട​ര്‍ നി​ർ​ത്താ​തെ മു​ന്നോ​ട്ടു​പോ​യി.

സ്‌​കൂ​ട്ട​റി​ന് പി​റ​കി​ല്‍ പി​ടി​ച്ചു​തൂ​ങ്ങി​യ മു​ത്ത​പ്പ​യ്ക്ക് പി​ടി​വി​ടാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ കാ​ര്‍ ഡ്രൈ​വ​റെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment