‘ശക്തിമാന്’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിനുവേണ്ടി ബേസില്‍ ജോസഫ് ബോളിവുഡില്‍ രണ്ടുവര്‍ഷം കളഞ്ഞതായി സംവിധായകന് അനുരാഗ് കശ്യപ്.
വെറും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത്രയധികം വൈവിധ്യമുള്ള വേഷങ്ങൾ ചെയ്ത ബേസിലിനോട്, ഇത് എങ്ങനെ സാധിക്കുന്നു എന്നാണു താൻ ചോദിച്ചതെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
ശക്തിമാനുവേണ്ടി ജീവിതത്തിലെ രണ്ടുവർഷം പാഴായെന്ന് അദ്ദേഹം എന്നോടുപറഞ്ഞു. ഈ ഇൻഡസ്ട്രിയിൽ നിങ്ങൾ എങ്ങനെയാണു പിടിച്ചുനിന്നത് എന്നും ബേസിൽ എന്നോട് ചോദിച്ചു. എനിക്ക് തോന്നിയ അതേ കാര്യമാണ് ബേസിലും പറഞ്ഞത്. എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാൻ മാറിനിന്നതെന്നു ഞാൻ മറുപടി നൽകി. ആ മനുഷ്യൻ രണ്ടുവർഷം പാഴാക്കി എന്ന് അനുരാഗ് കശ്യപ്.
അതേസമയം, രണ്‍വീര്‍ സിംഗിനെ നായകനാക്കി സോണി പിക്ചേഴ്സ് നിര്‍മിക്കുന്ന ‘ശക്തിമാന്’ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുമെന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ചിത്രത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നില്ല.