മ​നഃപൂ​ർ​വം എറിഞ്ഞതോ‍?  ചു​ങ്ക​ത്ത് വീ​ടു​ക​ൾ​ക്കു നേ​രേ മ​ദ്യ​ക്കു​പ്പി​യേ​റ്; രാ​ത്രി 12 മ​ണി​യോ​ടെ വാ​ഹ​ന​ത്തി​ൽ വ​ന്ന​വ​രാ​ണ് കു​പ്പി​യെ​റി​ഞ്ഞ​ത്; പൊട്ടിയ കുപ്പികളിലെല്ലാം ചെളിയുള്ളതായി വീട്ടുകാർ

കോ​ട്ട​യം: ചു​ങ്ക​ത്ത് വീ​ടു​ക​ൾ​ക്കു നേ​രേ മ​ദ്യ​ക്കു​പ്പി​യേ​റ്. ചു​ങ്കം പാ​ല​ത്തി​ന്‍റെ വ​ട​ക്ക് പാ​ലം തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് ആ​റി​നോ​ട് ചേ​ർ​ന്നു​ള്ള ഏ​താ​നും വീ​ടു​ക​ൾ​ക്കു നേ​രേ​യാ​ണ് കു​പ്പി​യേ​റു​ണ്ടാ​യ​ത്. ഒ​രു വീ​ടി​ന്‍റെ ഷീ​റ്റ് പൊ​ട്ടി. ചി​ന്നി ചി​ത​റി​യ കു​പ്പി ച്ചില്ലുകൾ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ വ​രെ വീ​ണു. മു​റ്റ​ത്തും വ​രാ​ന്ത​യി​ലു​മെ​ല്ലാം കു​പ്പി​ച്ചി​ല്ലു​ക​ൾ ചി​ത​റി കി​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് വീ​ട്ടു​കാ​ർ ക​ണി ക​ണ്ട​ത്.

കു​ട​യം​പ​ടി ഭാ​ഗ​ത്തുനി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് വ​രു​ന്പോ​ൾ പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ൾ​ക്കു നേ​രേ​യാ​ണ് കു​പ്പി​യേ​റു​ണ്ടാ​യ​ത്. രാ​ത്രി 12 മ​ണി​യോ​ടെ ഏ​തോ വാ​ഹ​ന​ത്തി​ൽ വ​ന്ന​വ​രാ​ണ് കു​പ്പി​യെ​റി​ഞ്ഞ​ത്. ഉ​പ​യോ​ഗി​ച്ച ശേ​ഷം വാ​ഹ​ന​ത്തി​ൽനിന്ന് ​ ഉ​പേ​ക്ഷി​ക്കു​ന്ന രീ​തി​യി​ൽ ആ​യി​രി​ക്കു​മെ​ന്നാ​ണ് ആ​ദ്യം വീ​ട്ടു​കാ​ർ ക​രു​തി​യ​ത്. ഇ​വി​ടെ താ​ഴ്ച​യി​ലാ​ണ് വീ​ടു​ക​ളു​ള്ള​ത്.

അ​റി​യാ​തെ കു​പ്പി ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നും ക​രു​തി. എ​ന്നാ​ൽ കു​പ്പി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ചെ​ളി പു​ര​ണ്ട​തും മ​റ്റു​മാ​ണ്. മാ​ത്രവു​മ​ല്ല കു​പ്പി​യി​ൽ മ​ദ്യ​മു​ള്ള​തി​ന്‍റെ ല​ക്ഷ​ണ​വു​മി​ല്ല. ‌അ​തി​നാ​ൽ പ​ഴ​യ കു​പ്പി​ക​ളാ​ണെ​ന്ന് മ​ന​സി​ലാ​യി. മ​ദ്യ​കു​പ്പി​ക​ളും ബി​യ​ർ കു​പ്പി​ക​ളു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ വീ​ടു​ക​ൾ​ക്കു മു​ക​ളി​ൽ വീ​ണ​ത്. ആ​രെ​ങ്കി​ലും മ​നഃപൂ​ർ​വം വീ​ടു​ക​ൾ​ക്കു നേ​രേ എ​റി​ഞ്ഞ​താ​ണോ അ​തോ കു​പ്പി ഉ​പേ​ക്ഷി​ച്ച​താ​ണോ എ​ന്നു വ്യ​ക്ത​മ​ല്ല. എ​ന്താ​യാ​ലും ഷീ​റ്റ് പൊ​ട്ടി ചി​ല വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്.

Related posts