അ​ടി​ച്ചു​മാ​റ്റ​ൽ ഭീഷ​ണി! ബി​യ​ർ ഗ്ലാ​സു​ക​ളി​ൽ അ​ലാം പി​ടി​പ്പി​ച്ച് ബാ​റു​ട​മ

ബ​ൽ​ജി​യ​ത്തി​ലു​ള്ള​”ബിയർ വാ​ൾ’ ബാ​ർ കു​ടി​യന്മാരു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​ണ്. ബി​യ​റു​ക​ളി​ലെ വൈ​വി​ധ്യ​മാ​ണ് ഇ​വി​ടത്തെ പ്ര​ത്യേ​ക​ത. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി ഈ ​ബാ​ർ ഒ​രു പ്ര​തി​സ​ന്ധി​യി​ൽഅ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

മ​റ്റൊ​ന്നു​മ​ല്ല, ബാ​റി​ലെ ബി​യ​ർ ഗ്ലാ​സു​ക​ൾ മോ​ഷ​ണം പോ​കു​ന്നു. പ്ര​ത്യ​ക​മാ​യി ഡി​സൈ​ൻ ചെ​യ്തു നി​ർ​മി​ച്ച ഗ്ലാ​സു​ക​ൾ ബിയർ കുടിക്കാനെത്തു ന്നവർ അ​ടി​ച്ചു​മാ​റ്റു​ക​യാ​ണ​ത്രേ…

പ്രതിമാസം 200 ഗ്ലാ​സു​ക​ളാണ് ഇ​ങ്ങ​നെ മോ​ഷ്ടി​ക്ക​പ്പെ​ടു​ന്നതെന്ന് ബാ​റു​ട​മ ഫി​ലി​പ് മേ​സ് പ​റ​യു​ന്നു. എ​ന്താ​യാ​ലും ക​ക്ഷിത​ന്നെ പ്ര​തി​സ​ന്ധി​ക്കൊ​രു പ​രി​ഹാ​രം ക​ണ്ടി​രിക്കയാണിപ്പോൾ. ടെ​ക് വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ബിയർ ഗ്ലാ​സു​ക​ളി​ലെ​ല്ലാം അ​ലാം സെ​ൻ​സ​ർ ഘ​ടി​പ്പി​ച്ചു.ഗ്ലാ​സു​മാ​യി ആ​രെ​ങ്കി​ലും ബാ​ർ വി​ട്ടാ​ൽ അ​ലാം മു​ഴ​ങ്ങും.

പു​തി​യ സം​വി​ധാ​നമെ​ത്തി​യി​ട്ട് ഏ​താ​നും​ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂവെ​ന്നും ഇ​തി​നു​ശേ​ഷം ആരും ഇതേവരെ ഗ്ലാ​സ് അ​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും ഫി​ലി​പ് മേ​സ് പ​റ​ഞ്ഞു.

Related posts