ഭാര്യയ്ക്ക് ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശമയച്ചു! യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി കൈകാര്യം ചെയ്ത് മലയാളിയായ കളക്ടര്‍; മാധ്യമപ്രവര്‍ത്തക പുറത്തുവിട്ട വീഡിയോ വൈറല്‍

ഭാര്യയുടെ ഫേസ്ബുക്ക് പേജില്‍ അശ്ലീലച്ചുവയോടെ കമന്റിട്ട യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ വച്ച് കൈകാര്യം ചെയ്ത് കളക്ടര്‍. ഐഎഎസ് ഓഫീസറും ഭാര്യയും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്നതിന്റെ വീഡിയോയും ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബെംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായ നിഖില്‍ നിര്‍മ്മല്‍ ആണ് ഇത്തരത്തില്‍ പോലീസ് സ്റ്റേഷനില്‍ എത്തി അതിക്രമം കാണിക്കുന്നത്. നിഖില്‍ നിര്‍മ്മല്‍ മലയാളിയുമാണ്.

ബീഹാറിലെ ഫലാകട പോലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു നിഖിലിന്റെ മര്‍ദ്ദനം. സംഭവസമയത്ത് എസ്‌ഐ സൗമ്യജിത് റായും സ്റ്റേഷനിലുണ്ടായിരുന്നു.

കളക്ടറുടെ ഭാര്യയ്ക്ക് ഫേസ്ബുക്കില്‍ മോശം കമന്റിട്ടതിനെ തുടര്‍ന്ന് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു. സീന്യൂസ് മാധ്യമപ്രവര്‍ത്തകയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഇനി എന്തെങ്കിലും എനിക്കെതിരെ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ വീട്ടില്‍ വന്ന് കൊല്ലുമെന്നും നിഖില്‍ പറയുന്നുണ്ട്. ബെറ്റര്‍ ഇന്ത്യ തിരഞ്ഞെടുത്ത മികച്ച 10 ഐഎഎസ് ഓഫീസര്‍മാരിലൊരാള്‍ കൂടിയാണ് മലയാളിയായ നിഖില്‍.

Related posts