ജില്ലയിൽ  ഇതര സംസ്ഥാന മോഷ്ടാക്കൾ  പെരുകുന്നു ; ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ്

കോ​ട്ട​യം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ൽ എ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്നു പോ​ലീ​സ്. പാ​ന്പാ​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന്പി​ളി പു​ത​പ്പ് വി​ൽ​ക്കാ​ൻ എ​ത്തി​യ​വ​രാ​ണു പെ​ട്രോ​ൾ പ​ന്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണു വി​വി​ധ ക​ച്ച​വ​ട​ങ്ങ​ൾ​ക്കും ജോ​ലി​ക്കു​മാ​യി നാ​ട്ടി​ൽ എ​ത്തി​യി​രി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ മേ​ൽ ശ്ര​ദ്ധ​വേ​ണ​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ദി​വ​സ​വും നി​ര​വ​ധി ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണു കേ​ര​ള​ത്തി​ലേ​ക്കു എ​ത്തി​ക്കൊണ്ടി​രി​ക്കു​ന്ന​ത്.ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മോ​ഷ​ണ​ങ്ങ​ളും ത​ട്ടി​പ്പു​ക​ളും ല​ക്ഷ്യ​മി​ട്ടാ​ണു കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​ത്ത​ര​ക്കാ​ർ ഏ​താ​നും കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ മാ​ത്ര​മേ ഒ​രു സ്ഥ​ല​ത്ത് ത​ന്പ​ടി​ക്കാ​റു​ള്ളു. അ​തി​നു​ള്ളി​ൽ മോ​ഷ​ണം ന​ട​ത്തി മു​ങ്ങു​ക​യാ​ണ് പ​തി​വ്.

ഇ​ത്ത​ര​ക്കാ​ർ ഒ​റ്റ​യ്ക്കു ക​വ​ർ​ച്ച ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യും കു​റ​വാ​ണ്. മ​റി​ച്ചു മൂ​ന്നു നാ​ലു പേ​രു​ള്ള സം​ഘ​ങ്ങ​ളാ​യി​ട്ടാ​യി​രി​ക്കും ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തിനായി എ​ത്തു​ക. സം​ഘ​ത്തി​ലു​ള്ള ചി​ല​ർ ക​വ​ർ​ച്ച ന​ട​ത്തു​ന്പോ​ൾ മ​റ്റു​ള്ളവർ മോ​ഷ​ണ​ത്തി​നു​ശേ​ഷം സം​ഘ​ത്തി​നു ര​ക്ഷ​പ്പെ​ടു​ന്ന​തി​നു​ള്ള വ​ഴി​യൊ​രു​ക്കു​ക​യു​മാ​ണു ചെ​യ്യു​ക​യെ​ന്നും സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts