ശ്രേ​ഷ്ഠ അ​ധ്യാ​പ​ക ബ​ഹു​മ​തി​യി​ൽ അ​നി​മോ​ളും പ​മ്പാ​വാ​ലി​യും


ക​ണ​മ​ല: ശ്രേ​ഷ്ഠ അ​ധ്യാ​പ​ക പു​ര​സ്കാ​ര നേ​ട്ട​ത്തി​ൽ അ​നി​മോ​ളും പ​മ്പാ​വാ​ലി​യും. തു​ലാ​പ്പ​ള്ളി നാ​റാ​ണം​തോ​ട് കാ​രാ​പ്ലാ​ക്ക​ൽ അ​നി​മോ​ൾ സാ​ബു​വി​നാ​ണ് ഈ ​അ​ഭി​മാ​ന നേ​ട്ടം. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്‌​ട്ര അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ൽ അ​നി​മോ​ൾ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

വ​ർ​ഷ​ങ്ങ​ളാ​യി തെ​ലു​ങ്കാ​ന​യി​ൽ വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യും ഭ​ർ​ത്താ​വ് പി.​ജെ. സാ​ബു​കു​മാ​ർ ഡ​യ​റ​ക്ട​റാ​യ കേ​ര​ള സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ലു​മാ​ണ് തു​ലാ​പ്പ​ള്ളി കാ​രാ​പ്ലാ​ക്ക​ൽ നി​രാ​മ​യ​ന്‍റെ​യും പ​ങ്ക​ജാ​ക്ഷി​യു​ടെ​യും മ​ക​ളാ​യ അ​നി​മോ​ൾ.

സാം​സ്കാ​രി​ക​കാ​ര്യ വ​കു​പ്പും ശ്രീ​നാ​രാ​യ​ണ അ​ന്ത​ർ​ദേ​ശീ​യ പ​ഠ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​വും ഗ്രാ​മ സ്വ​രാ​ജ് ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് ന​ൽ​കു​ന്ന ശ്രേ​ഷ്ഠ അ​ധ്യാ​പ​ക പു​ര​സ്‌​കാ​ര​ത്തി​ന് അ​നി​മോ​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രാ​ണ് അ​ർ​ഹ​രാ​യ​ത്. ഹ​ർ​ഷ, ഉ​ജ്വ​ൽ, ഉ​ത്ത​ര എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Related posts

Leave a Comment