കണമല: ശ്രേഷ്ഠ അധ്യാപക പുരസ്കാര നേട്ടത്തിൽ അനിമോളും പമ്പാവാലിയും. തുലാപ്പള്ളി നാറാണംതോട് കാരാപ്ലാക്കൽ അനിമോൾ സാബുവിനാണ് ഈ അഭിമാന നേട്ടം. ഇന്നലെ തിരുവനന്തപുരത്ത് വൈഎംസിഎ ഹാളിൽ നടന്ന അന്താരാഷ്ട്ര അധ്യാപക ദിനാഘോഷ സമ്മേളനത്തിൽ അനിമോൾ പുരസ്കാരം ഏറ്റുവാങ്ങി.
വർഷങ്ങളായി തെലുങ്കാനയിൽ വിവിധ സ്കൂളുകളിൽ അധ്യാപികയും ഭർത്താവ് പി.ജെ. സാബുകുമാർ ഡയറക്ടറായ കേരള സ്കൂളിന്റെ പ്രിൻസിപ്പലുമാണ് തുലാപ്പള്ളി കാരാപ്ലാക്കൽ നിരാമയന്റെയും പങ്കജാക്ഷിയുടെയും മകളായ അനിമോൾ.
സാംസ്കാരികകാര്യ വകുപ്പും ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന കേന്ദ്രവും ഗ്രാമ സ്വരാജ് ഫൗണ്ടേഷനും ചേർന്ന് നൽകുന്ന ശ്രേഷ്ഠ അധ്യാപക പുരസ്കാരത്തിന് അനിമോൾ ഉൾപ്പെടെ നാല് പേരാണ് അർഹരായത്. ഹർഷ, ഉജ്വൽ, ഉത്തര എന്നിവരാണ് മക്കൾ.