യുവാക്കളുടെ ആവേശം അതിരുകടന്നു! “ഭൈരവ’ കാണാന്‍ എത്തിയവര്‍ക്ക് പോലീസിന്റെ വക ‘എട്ടിന്റെ പണി’

Bhiravaകോഴിക്കോട്: ഇളയദളപതി വിജയ് നായകനായ “ഭൈരവ’ കാണാനെത്തിയവര്‍ക്ക് പോലീസിന്റെ വക എട്ടിന്റെ പണി. ആര്‍പി മാളില്‍ സിനിമകാണാന്‍ എത്തിയ യുവാക്കളുടെ ‘ആവേശം’ അതിരുകടന്നതോടെ റോഡരികില്‍ നിര്‍ത്തിയ ബൈക്കുകള്‍ പോലീസ് പൊക്കിയെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി. മാവൂര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന പത്തിലധികം ബൈക്കുകളാണ് ട്രാഫിക് പോലീസ് ഇന്നലെ രാവിലെ പത്തോടെ എടുത്ത് മാറ്റിയത്.

ബൈക്കുകളുടെ ഉടമസ്ഥര്‍ ‘ഷോ’ കാണുന്ന തിരക്കിലായതിനാല്‍ ക്രെയിനില്‍ കയറ്റി ബൈക്കുകള്‍ കൊണ്ടുപോകേണ്ടിവന്നു. ആര്‍പി മാളില്‍ 10 ഷോകളാണ് ഇന്നലെ പ്രദര്‍ശിപ്പിക്കുന്നത്. ഇതിനാല്‍ തന്നെ വന്‍ തിരക്കാണ് മാളിന് മുന്നില്‍ അനുഭവപ്പെട്ടത്. രാവിലെ 6.30നായിരുന്നു ആദ്യ ഷോ. ആദ്യ ഷോ കാണാന്‍ വിജയ് ആരാധകര്‍ പുലര്‍ച്ചയോടെ തന്നെ തിയറ്ററില്‍ എത്തിയിരുന്നു. മാളിന് മുന്നിലും സൈഡിലെ പോക്കറ്റ് റോഡിലുമായാണ് സിനിമ കാണാനെത്തിയവര്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്നത്.

Related posts