വലിയ മനസ്..! അ​ഞ്ചു​മാ​സ​ത്തെ പെ​ൻ​ഷ​ൻ​തു​ക മുസ്‌‌ലിം വ​നി​ത ക്ഷേ​ത്ര​ച​ട​ങ്ങു​ക​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കി

KTM-RUPEES-Lചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി ക​ണ്ട​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ൽ-​ശി​വ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യ്ക്കും അ​നു​ബ​ന്ധ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്കും സം​ഭാ​വ​ന​യു​മാ​യി മു​സ്ലിം വ​നി​ത. ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ബ​ധി​ര​യും മൂ​ക​യു​മാ​യ ജ​മീ​ല​യാ​ണ് സം​ഭാ​വ​ന​യു​മാ​യി ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ എ​ത്തി​യ​ത്.

അ​ഞ്ച് മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക​യാ​ണ് സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്. ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ പൊ​ന്ന​പ്പ​നും വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ കെ. ​പി ആ​ഘോ​ഷ് കു​മാ​റും ചേ​ർ​ന്ന് തു​ക ഏ​റ്റു​വാ​ങ്ങി. ദേ​വ​സ്വം പ്ര​സി​ഡ​ന്‍​റ് പി. ​ഡി ഗ​ഗാ​റി​ൻ, സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ൻ കൈ​പ്പാ​രി​ശേ​രി, ഷാ​ജി. കെ ​ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts