മിനിതയ്ക്ക് വയറിനുള്ളിൽ മുഴ; ചികിത്സയ്ക്കെന്ന് പറഞ്ഞ് ഇറങ്ങിയ ദമ്പതികൾ ട്രെ​യിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചതിങ്ങനെ…

ഒ​റ്റ​പ്പാ​ലം: ദ​ന്പ​തി​ക​ൾ ട്രെ​യി​നിനു​മു​ന്നി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്തു. ഒ​റ്റ​പ്പാ​ലം ല​ക്കി​ടി​പേ​രൂ​ർ നെ​ല്ലി​ക്കു​റി​ശി ആ​ലി​ക്ക​ൽ​കാ​ട്ടി​ൽ ചാ​മി​യു​ടെ മ​ക​ൻ സോ​മ​ശേ​ഖ​ര​ൻ (51), ഭാ​ര്യ മി​നി​ത (42) എ​ന്നി​വ​രാ​ണ് ഇ​ന്നു​രാ​വി​ലെ എ​ട്ടി​ന് പ​ത്തി​രി​പ്പാ​ല അ​ക​ലൂ​ർ അ​തി​ർ​കാ​ട് ഭാ​ഗ​ത്ത് ട്രെ​യി​നു​മു​ന്നി​ലേ​ക്കു ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

രാ​വി​ലെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നു ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​രു​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട​ന്നി​രു​ന്ന റെ​യി​ൽ​വേ ട്രാ​ക്കി​ന് അ​ല്പം​ മാ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് തി​രി​ച്ച​റി​ഞ്ഞാ​ണ് മ​രി​ച്ച​ത് ഇ​വ​രാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

മി​നി​ത​യ്ക്ക് വ​യ​റി​നു​ള്ളി​ൽ മു​ഴ​യു​ള്ള​താ​യും ഇ​തി​ന് ചി​കി​ത്സ ന​ട​ന്നി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. ഇ​തി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യാ​ണ് ഇ​രു​വ​രും തൃ​ശൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട​തെ​ന്നാ​ണ് നി​ഗ​മ​നം. ഒ​റ്റ​പ്പാ​ലം ക​ണ്ണി​യം​പു​റ​ത്ത് ട​യ​ർ റി​സോ​ളിം​ഗ് ജോ​ലി​യാ​ണ് മ​രി​ച്ച സോ​മ​ശേ​ഖ​ര​ന്. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts