നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഓ​ട്ടോ​റിക്ഷ ഗെയിറ്റിൽ ഇടിച്ച് മറിഞ്ഞു; തലയിൽ കമ്പി തുളച്ചു കയറി യുവാവിന് ദാരുണാന്ത്യം


ച​ങ്ങ​നാ​ശേ​രി: ക​ന്പി ത​ല​യി​ൽ തു​ള​ച്ചു ക​യ​റി മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. തൃ​ക്കൊ​ടി​ത്താ​നം വേ​ട​ൻ​പ​റ​ന്പി​ൽ തോ​മ​സി​ന്‍റെ (മോ​നി​ച്ച​ൻ) മ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് (ബി​ജു- 44) ആ​ണ് മ​രി​ച്ച​ത്.ശ​നി​യാ​ഴ്ച രാ​ത്രി 11നു ​ച​ങ്ങ​നാ​ശേ​രി ഐ​സി​ഒ ജം​ഗ്ഷ​നി​ൽ ഉ​ദ​യ​ഗി​രി ഹോ​സ്പി​റ്റ​ലി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ച​ങ്ങ​നാ​ശേ​രി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ വെ​റ്റി​ല ക​ച്ച​വ​ടം ന​ട​ത്തു​ന്ന ബി​ജു ച​ന്ദ​ന​ക്കു​ട ദേ​ശീ​യ ആ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം തി​രി​കെ തൃ​ക്കൊ​ടി​ത്താ​ന​ത്തെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും വ​ഴി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ ഉ​ദ​യ​ഗി​രി ഹോ​സ്പി​റ്റ​ലി​ന്‍റെ മെ​യി​ൻ ഗെ​യി​റ്റി​ലി​ടിച്ചു.

ഗെ​യി​റ്റി​ലെ ക​ന്പി ബി​ജു​വി​ന്‍റെ ത​ല​യി​ലേ​ക്ക് കു​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഉ​ദ​യ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​തി​നു ശേ​ഷം ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി പോ​ലീ​സ് കൂ​ടു​ത​ൽ പ​രി​ശോ​ധ​ക​ൾ ന​ട​ത്തും. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യ​ർ ഫെ​റോ​ന പ​ള്ളി​യി​ൽ. മാ​താ​വ്: ചി​ന്ന​മ്മ തോ​മ​സ്, ഭാ​ര്യ: ജോ​ൽ​സ​നാ സെ​ബാ​സ്റ്റ്യ​ൻ, മ​ക്ക​ൾ: സാ​ൽ​വി​ൻ, സ​യ​ൻ.

Related posts

Leave a Comment