സു​ഗ​ത​കു​മാ​രി​യു​ടെ ചി​താ​ഭ​സ്മം നാ​ളെ അ​രു​വി​പ്പു​റ​ത്ത് നി​മ​ജ്ജ​നം ചെ​യ്യും


നെ​യ്യാ​റ്റി​ന്‍​ക​ര: ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ ചി​താ​ഭ​സ്മം നാ​ളെ അ​രു​വി​പ്പു​റ​ത്ത് നെ​യ്യാ​റി​ല്‍ നി​മ​ജ്ജ​നം ചെ​യ്യും. പി​താ​വ് ബോ​ധേ​ശ്വ​ര​ന്‍റെ ജ​ന്മ​നാ​ടാ​യ നെ​യ്യാ​റ്റി​ന്‍​ക​ര​യോ​ട് സു​ഗ​ത​കു​മാ​രി​ക്ക് വ​ല്ലാ​ത്തൊ​രു ഹൃ​ദ​യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന​ലെ തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍ നി​ന്നും സു​ഗ​ത​കു​മാ​രി​യു​ടെ മ​ക​ള്‍ ല​ക്ഷ്മി ചി​താ​ഭ​സ്മ​ക​ല​ശം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എയ്ക്ക് ​കൈ​മാ​റി.

സു​ഗ​ത​കു​മാ​രി​യു​ടെ ബ​ന്ധു ദേ​വ​ദേ​വ​ന്‍ ക​ല​ശം ഏ​റ്റു​വാ​ങ്ങി ഡോ ​ജി.​ആ​ര്‍ പ​ബ്ലി​ക് സ്കൂ​ള്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി സി​സ്റ്റ​ര്‍ മൈ​ഥി​ലി​ക്ക് കൈ​മാ​റി​യ​തി​നു ശേ​ഷം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ എ​ത്തി​ച്ചു. മ​ഹാ​ത്മാ ഗാ​ന്ധി വി​ശ്ര​മി​ച്ച നെ​യ്യാ​റ്റി​ന്‍​ക​ര മാ​ധ​വി മ​ന്ദി​ര​ത്തി​ലെ ഭ​വ​ന​ത്തി​ലാ​ണ് ചി​താ​ഭ​സ്മ ക​ല​ശം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

നാ​ളെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ക​ല​ശം നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശാ​ഭി​മാ​നി പാ​ര്‍​ക്കി​ല്‍ കൊ​ണ്ടു​വ​രും. എ​ട്ടോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല​ശം അ​രു​വി​പ്പു​റ​ത്തേ​ക്ക് നി​മ​ജ്ജ​ന​ത്തി​നാ​യി കൊ​ണ്ടു​പോ​കും.

അ​രു​വി​പ്പു​റ​ത്ത് സി.​കെ ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ക​ല​ശം ഏ​റ്റു​വാ​ങ്ങും. പി​ന്നീ​ട് ദേ​വ​ദേ​വ​ന്‍ ചി​താ​ഭ​സ്മം നെ​യ്യാ​റി​ല്‍ നി​മ​ജ്ജ​നം ചെ​യ്യും. നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം, ​അ​മാ​സ് കേ​ര​ള എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ അ​രു​വി​പ്പു​റ​ത്ത് വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടും. കാ​വ്യാ​ഞ്ജ​ലി​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment