എംഎൽഎമാരെ ജ​നാ​ധി​പ​ത്യ ബോ​ധം പഠിപ്പിക്കുന്ന സെഷൻ നിയമസഭയിൽ വേണം! മുകേഷ് വിവാദത്തിൽ ഡോ.ബിജുവിന്‍റെ പ്രതികരണം

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ ബോ​ധം എ​ന്താ​ണ് എ​ന്ന​തും ഓ​രോ ജ​ന​പ്ര​തി​നി​ധി​യു​ടെ​യും പെ​രു​മാ​റ്റം എ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്ന​തും എം ​എ​ൽ എ ​മാ​രെ പ​ഠി​പ്പി​ക്കു​ന്ന ഒ​രു സെ​ഷ​ൻ നി​യ​മ​സ​ഭ​യി​ൽ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്ന് ച​ല​ച്ചി​ത്ര​കാ​ര​ൻ ഡോ.​ബി​ജു.

സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ണി​ൽ വി​ളി​ച്ച വി​ദ്യാ​ർ​ഥി​യോ​ട് കൊ​ല്ലം എം​എ​ൽ​എ മു​കേ​ഷ് ക​യ​ർ​ത്തു സം​സാ​രി​ച്ചു​വെ​ന്ന വി​വാ​ദ​ത്തോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് ഡോ.​ബി​ജു ഫേ​സ്ബു​ക്കി​ൽ ഇ​ങ്ങ​നെ കു​റി​ച്ച​ത്.

ജ​നാ​ധി​പ​ത്യ ബോ​ധ​മി​ല്ലാ​ത്ത വി​ഴു​പ്പു​ക​ളെ ജ​ന​പ്ര​തി​നി​ധി എ​ന്ന പേ​രി​ൽ ചു​മ​ക്കാ​ൻ ജ​ന​ങ്ങ​ളെ നി​ർ​ബ​ന്ധി​ത​രാ​ക്ക​രു​ത്.

പൊ​തു​ജ​ന​ങ്ങ​ളോ​ട് ഇ​ട​പെ​ടേ​ണ്ട​ത് എ​ങ്ങ​നെ​യാ​ണ് എ​ന്ന കാ​ര്യ​ത്തി​ൽ സാ​മാ​ന്യ ബോ​ധം ഇ​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യോ അ​ല്ലെ​ങ്കി​ൽ അ​വ​രെ എംഎ​ൽ​എ ആ​ക്കി​യ പാ​ർ​ട്ടി​യോ അ​വ​ർ​ക്ക് ഒ​രു ഓ​റി​യെ​ന്‍റേ​ഷ​ൻ ക്ലാ​സ് ന​ൽ​കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

ശ​മ്പ​ള​വും യാ​ത്ര ബ​ത്ത​യും അ​ല​വ​ൻ​സും ഒ​ക്കെ വാ​ങ്ങു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​കു​തി പ​ണ​ത്തി​ൽ നി​ന്നാ​ണ്.

അ​പ്പോ​ൾ ഏ​ത് ജി​ല്ല​യി​ൽ നി​ന്നു ആ​ര് വി​ളി​ച്ചാ​ലും അ​വ​രോ​ട് മ​ര്യാ​ദ​യ്ക്കും മാ​ന്യ​മാ​യും പെ​രു​മാ​റ​ണം. അ​തി​ന് സാ​ധ്യ​മ​ല്ലെ​ങ്കി​ൽ ജ​ന​പ്ര​തി​നി​ധി എ​ന്ന പ​ണി​ക്കി​റ​ങ്ങ​രു​ത്- ഡോ.​ബി​ജു ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഒ​റ്റ​പ്പാ​ല​ത്തെ സ്കൂ​ൾ വി​ദ്യാ​ഥി​യും മു​കേ​ഷും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം ശ​ബ്ദ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് പി​ന്നി​ൽ രാഷ്‌ട്രീ​യ ല​ക്ഷ്യ​മു​ണ്ടെ​ന്നും നാ​ട്ടി​ലെ ഭാ​ഷാ​പ്ര​യോ​ഗം മാ​ത്രാ​ണ് താ​ൻ ന​ട​ത്തി​യ​തെ​ന്നും എം ​എ​ൽ എ ​മു​കേ​ഷ് പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment