മുന്നറിയിപ്പ് നല്‍കിയിട്ടും നിയമം അനുസരിച്ചില്ല! പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നല്‍കിയ രക്ഷിതാവിനെതിരേ കേസ്; മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്

bike

പൂ​ക്കോ​ട്ടും​പാ​ടം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ക്കാ​ൻ ന​ൽ​കി​യ ര​ക്ഷി​താ​വി​നെ​തി​രേ എ​ട​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ട​ക്ക​ര സ്വ​ദേ​ശി​യാ​യ ബാ​പ്പു​ട്ടി​ക്കെ​തി​രേ​യാ​ണ് കേ​സ്. നി​ര​വ​ധി ത​വ​ണ ക്ലാ​സു​ക​ളി​ലൂ​ടെ​യും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും നി​യ​മം അ​നു​സ​രി​ക്കാ​ത്ത​തി​നാ​ലാ​ണ് കേ​സെ​ടു​ത്ത​ത്.

15 വ​യ​സു മാ​ത്രം ആ​യ ത​ന്‍റെ മ​ക​ന് വാ​ഹ​നം ഓ​ടി​ക്കാ​ൻ ന​ല്കി​യ​തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും പ​തി​വാ​യ​തോ​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​കൂ​ടി​യ​ത്.

ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്നു പോ​ലീ​സ് താ​ക്കീ​തു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ​ല​രും നി​യ​മം പാ​ലി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​ത്. എ​ട​ക്ക​ര എ​സ്ഐ സു​നി​ൽ പു​ളി​ക്ക​ലാ​ണ് ര​ക്ഷി​താ​വി​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ൽ ത​ന്നെ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി ആ​ദ്യ​മാ​യാ​ണ്. വാ​ഹ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന ശി​ക്ഷ​യാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത, ലൈ​സ​ൻ​സി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് വാ​ഹ​ന​മോ​ടി​ക്കാ​ൻ കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് കേ​ര​ളാ പോ​ലീ​സ് ആ​ക്ട് പ്ര​കാ​രം പ​റ​യു​ന്ന​ത്.

Related posts