ഓ​ട്ട​ത്തി​നി​ട​യി​ല്‍ ബൈ​ക്കിന് തീപിടിച്ചു; യുവാവിന് അത്ഭുതകരമായ രക്ഷപ്പെടൽ


തൊ​ടു​പു​ഴ: ഓ​ട്ട​ത്തി​നി​ട​യി​ല്‍ തീ ​പി​ടി​ച്ച് ബൈ​ക്ക് പൂ​ര്‍​ണ​മാ​യി ക​ത്തിന​ശി​ച്ചു. ഇ​ന്നു രാ​വി​ലെ 10.30 ഓ​ടെ തൊ​ടു​പു​ഴ കോ​ലാ​നി പ​ഞ്ച​വ​ടി പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പ​ഞ്ച​വ​ടി​പാ​ലം പാ​റ​യ്ക്ക​ല്‍ യിം​സ​ണ്‍ പാ​പ്പ​ച്ച​ന്‍റെ കെ​എ​ല്‍-6 35 ജി 9936 ​ന​മ്പ​ര്‍ ബൈ​ക്കാ​ണ് ക​ത്തി​യ​ത്.

രാ​വി​ലെ തൊ​ടു​പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു യിം​സ​ണ്‍. ഇ​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ എ​ന്‍​ജി​ന്‍ ഭാ​ഗ​ത്തു നി​ന്നു ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ബൈ​ക്ക് നി​ര്‍​ത്തി​യി​റ​ങ്ങി​യ​പ്പോ​ള്‍ തീ ​ക​ത്തു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തെ ക​ട​യി​ല്‍ നി​ന്നു വെ​ള്ളം വാ​ങ്ങി തീ ​കെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പെ​ട്രോ​ള്‍ ടാ​ങ്കി​ലേ​ക്കും തീ ​പ​ട​ര്‍​ന്ന് ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ബൈ​ക്ക് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

Related posts

Leave a Comment