അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെയിൻ; ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലധികം വർധന


കൊ​ല്ലം: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സു​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ. നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം-​പ​ന​വേ​ൽ റൂ​ട്ടി​ലാ​ണു സ​ർ​വീ​സ്.

നാ​ളെ മു​ത​ൽ 2024 ജ​നു​വ​രി 17 വ​രെ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​ണ് വ​ണ്ടി​ക​ൾ ഓ​ടു​ക. ആ​കെ 16 സ​ർ​വീ​സു​ക​ളു​ണ്ടാ​കും. സാ​ധാ​ര​ണ നി​ര​ക്കി​നേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ന​ൽ​കേ​ണ്ടി വ​രും. നി​ല​വി​ൽ 165 രൂ​പ ടി​ക്ക​റ്റ് ചാ​ർ​ജി​ന് 385 രൂ​പ ന​ൽ​കേ​ണ്ടി വ​രും.

ത​മി​ഴ്നാ​ട്, കേ​ര​ളം, ക​ർ​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് സ​ർ​വീ​സ്. നാ​ളെ രാ​വി​ലെ 11.40ന് ​നാ​ഗ​ർ​കോ​വി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന 06075 ട്രെ​യി​ൻ ബു​ധ​ൻ രാ​ത്രി 10.20 ന് ​പ​ന​വേ​ൽ എ​ത്തും.

അ​ന്ന് രാ​ത്രി 11.50 ന് ​പ​ന​വേ​ലി​ൽ​നി​ന്ന് തി​രി​ക്കു​ന്ന 06076 ട്രെ​യി​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് നാ​ഗ​ർ​കോ​വി​ലി​ൽ എ​ത്തും.തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. 11 സ്ലീ​പ്പ​ർ, ആ​റ് എ​സി, ര​ണ്ട് ജ​ന​റ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

 

Related posts

Leave a Comment