അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട  ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സ് ;  പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത  കുട്ടിക്കള്ളനും സംഘവും അറസ്റ്റിൽ

കോ​ഴ​ഞ്ചേ​രി: പു​തി​യ​കാ​വ് അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ഒ​ന്നാം പ്ര​തി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യാ​ണ്.

അ​യി​രൂ​ര്‍ കാ​ഞ്ഞേ​റ്റു​ക​ര വേ​ലം​പ​ടി കു​മ്പി​ളും മൂ​ട്ടി​ല്‍ സൂ​ര​ജാ​ണ് (19) അ​റ​സ്റ്റി​ലാ​യ ര​ണ്ടാം പ്ര​തി. ചെ​റു​കോ​ല്‍​പ്പു​ഴ – റാ​ന്നി റോ​ഡി​ല്‍ പു​തി​യ​കാ​വ് അ​മ്പ​ല​ത്തി​നു സ​മീ​പം ക​ഴി​ഞ്ഞ 14ന് ​ഇ​രു ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഒ​രു മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ അ​മ്പ​ല​ത്തി​ന്റെ പ​ടി​ഞ്ഞാ​റേ ന​ട​യ്ക്ക് സ​മീ​പ​മു​ള്ള മ​തി​ലി​നോ​ട് ചേ​ര്‍​ത്ത് വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ബൈ​ക്കാ​ണ് 17ന് ​രാ​ത്രി മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.​

അ​യി​രൂ​ര്‍ കൈ​ത​ക്കോ​ടി കീ​മാ​ത്തി​ല്‍​മു​ക്കി​നു സ​മീ​പം കു​രു​ടാ​മ​ണ്ണി​ല്‍ വ​ര്‍​ക്ക​ലെ​ത്ത് വീ​ട്ടി​ല്‍ സാം ​ഫി​ലി​പ്പി​ന്റെ​താ​ണ് ബൈ​ക്ക്. ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത കോ​യി​പ്രം പോ​ലീ​സ് മോ​ഷ്ടി​ക്ക​പ്പെ​ട്ട ബൈ​ക്ക് ചെ​ങ്ങ​ന്നൂ​രി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ടെ, ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ 12.15 ഓ​ടെ കോ​ഴ​ഞ്ചേ​രി ബ​സ് സ്റ്റാ​ന്റി​ന് സ​മീ​പ​ത്ത് നി​ന്നും കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി.

ഇ​യാ​ളു​ടെ മൊ​ഴി​പ്ര​കാ​ര​മാ​ണ് ര​ണ്ടാം പ്ര​തി​യാ​യ സൂ​ര​ജി​നെ വീ​ട്ടി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.ബൈ​ക്ക് വ​ച്ചി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് ഇ​രു​വ​രും എ​ത്തി​യ സ്‌​കൂ​ട്ട​റും മോ​ഷ്ടി​ച്ച ബൈ​ക്കും ക​ണ്ടെ​ടു​ത്തു.

ബൈ​ക്ക് ചെ​ങ്ങ​ന്നൂ​രി​നു സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാം പ്ര​തി സൂ​ര​ജി​നെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment