വില പറഞ്ഞ് ഉറപ്പിച്ചശേഷം ആ​ഢം​ബ​ര ബൈ​ക്കിന്‍റെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കാൻ ഓടിച്ചു നോക്കി; തിരിച്ചുവരുന്നതും പ്രതീക്ഷിച്ച് നിന്ന ഉടമയെ കബളിപ്പ് വിഷ്ണു മുങ്ങി; ചേർപ്പിൽ നിന്നും മുങ്ങിയ യുവാവിനെ പൊക്കിയത്…

ചേ​ർ​പ്പ്: വി​ല്പന​യ്ക്കെന്ന പ​ര​സ്യം ക​ണ്ട് ആ​ഡം​ബ​ര ബൈ​ക്ക് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന വ​ന്ന് ബൈ​ക്കു​മാ​യി ക​ട​ന്നുക​ള​ഞ്ഞ യു​വാ​വി​നെ ചേ​ർ​പ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി വി​ഷ്ണു വി​ൽ​സ​നെ​യാ​ണ് (24) ചേ​ർ​പ്പ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​വി.​ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സ​ത്തി​ലാ​ണു പ​ര​സ്യം ക​ണ്ട് യു​വാ​വ് പാ​ല​യ്ക്കലിലെ സു​ഹൃ​ത്തി​നൊ​പ്പം വാ​ഹ​നം വാ​ങ്ങു​ന്ന​തി​നാ​യി കോ​ട​ന്നൂ​ർ സ്വ​ദേ​ശി ശ്യാം ​ച​ന്ദ്രബാ​ബു​വി​നെ സ​മീ​പി​ച്ചത്.

ബൈ​ക്ക് വി​ല പ​റ​ഞ്ഞു​റ​പ്പി​ച്ച് ബൈ​ക്കി​ന്‍റെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കാ​നെ​ന്ന വ്യാ​ജേ​ന ഓ​ടി​ച്ചു നോ​ക്കു​വാ​ൻ വാ​ങ്ങി ബൈ​ക്കു​മാ​യി പോ​കു​ക​യാ​യി​രു​ന്നു.

ഏ​റെ നേ​രം കാ​ത്തി​രു​ന്നി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും ച​തി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​ർ സ്ഥ​ല​ത്ത് തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യേ​യും ബൈ​ക്കും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട​യി​ൽ വാ​ഹ​ന മോ​ഷ​ണ​ത്തി​നും മ​ല​യാ​ല​പ്പു​ഴ​യി​ൽ അ​ടി​പി​ടി കേ​സി​ലും പ്ര​തി​യാ​യ വി​ഷ്ണു വി​ൽ​സ​ൻ തൃ​ക്കാ​ക്ക​ര​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലും പ്ര​തി​യാ​ണ്.

മൂവാ​റ്റു​പു​ഴ​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​രു​നി​ല വീ​ട് വ​ള​ഞ്ഞാണു പ്ര​തി​യെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് ബൈ​ക്ക് ക​ണ്ടെ​ടു​ത്തു.

ചേ​ർ​പ്പ് എ​സ്ഐ ജെ.​ ജെ​യ്സ​ണ്‍, എഎ​സ്​ഐമാ​രാ​യ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, കെ.​എ​സ്. ഗി​രീ​ഷ്, സീ​നി​യ​ർ സിപിഒ ഇ.​എ​സ്. ​ജീ​വ​ൻ, സോ ​ണി സേ​വ്യ​ർ, സി​പി​ഒ കെ.​എ​സ്.​ ഉ​മേ​ഷ്, കെ.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘമാണു പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Related posts

Leave a Comment