ഫെ​യ്സ് ബു​ക്ക് ലൈ​വിൽ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ച്ച് യുവാവ്; ഷാജിപാപ്പൻ എന്ന പിആർ വിഷ്ണുവിന് എട്ടിന്‍റെ പണികൊടുത്ത് ആർടിഒ


ചെ​റു​തോ​ണി: മൊ​ബൈ​ൽ ഫോ​ണി​ൽ ഫെ​യ്സ് ബു​ക്ക് ലൈ​വ് ചെ​യ്ത് ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ച്ച ഇ​ടു​ക്കി സ്വ​ദേ​ശി​യെ ഇ​ടു​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി. ഇ​ടു​ക്കി നാ​യ​രു​പാ​റ സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യി​ൽ പി.​ആ​ർ. വി​ഷ്ണു​വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് മൂ​ന്നു​മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു. കൂ​ടാ​തെ ഐ​ഡി​ടി​ആ​ർ ട്രെ​യി​നിം​ഗി​നു വി​ടാ​നും ഇ​ടു​ക്കി ആ​ർ​ടി​ഒ ആ​ർ. ര​മ​ണ​ൻ ഉ​ത്ത​ര​വി​ട്ടു. ഇ​ത്ത​ര​മൊ​രു സം​ഭ​വം സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​ണെ​ന്നും ആ​ർ​ടി​ഒ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ൾ സ്വ​ന്തം എ​ൻ​ഫീ​ൽ​ഡ് മോ​ട്ടോ​ർ ബൈ​ക്കി​ൽ ഇ​ടു​ക്കി – തൊ​ടു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ ചെ​റു​തോ​ണി​യി​ൽ​നി​ന്നു പൈ​നാ​വി​ലേ​ക്ക് മൊ​ബൈ​ൽ ഫോ​ണി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ലൈ​വ് ഇ​ട്ട് വാ​ഹ​നം ഓ​ടി​ച്ച​ത്.
ഷാ​ജി പാ​പ്പ​ൻ എ​ന്ന ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ലൈ​വ് പു​റ​ത്തു​വി​ട്ട​ത്.

ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഇ​ടു​ക്കി ആ​ർ​ടി​ഒ ആ​ർ. ര​മ​ണ​ൻ വി​ഷ്ണു​വി​നെ വി​ളി​ച്ചു​വ​രു​ത്തി ന​ട​പ​ടി എ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment