ബി​സി​സി​ഐ​യെ ന​യി​ക്കാ​ൻ ദാ​ദ

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​ൻ സൗ​ര​വ് ഗാം​ഗു​ലി ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മു​ൻ ക്രി​ക്ക​റ്റ് താ​രം ബ്രി​ജേ​ഷ് പ​ട്ടേ​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ത്തു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ അ​ഭ്യൂ​ഹ​മു​യ​ർ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​ത്രി മും​ബൈ​യി​ൽ ന​ട​ന്ന ബി​സി​സി​ഐ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഗാം​ഗു​ലി​യു​ടെ പേ​ര് ഐ​ക​ക​ണ്ഠ്യേ​ന നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

നി​ല​വി​ൽ ബം​ഗാ​ൾ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ് ഗാം​ഗു​ലി.കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ മ​ക​ൻ ജ​യ് ഷാ ​പു​തി​യ സെ​ക്ര​ട്ട​റി​യും അ​രു​ണ്‍ ധു​മാ​ൽ ട്ര​ഷ​റ​റും ആ​യേ​ക്കും. മു​ൻ ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റും കേ​ന്ദ്ര ധ​ന​കാ​ര്യ​സ​ഹ​മ​ന്ത്രി​യു​മാ​യ അ​നു​രാ​ഗ് ഠാ​ക്കൂ​റി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് അ​രു​ണ്‍ ധു​മാ​ൽ.

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​യേ​ഷ് ജോ​ർ​ജി​ന്‍റെ​യും ആ​സാം ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​ള്ള ദേ​വ​ജി​ത്തി​ന്‍റെ​യും പേ​രു​ക​ളാ​ണ് ബി​സി​സി​ഐ​യു​ടെ ജോ ​സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 23നാ​ണ് ബി​സി​സി ഐ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​ന്ന് ചു​മ​ത​ല​യേ​ക്കും.

Related posts