ഇനി അ​ഭ്യാ​സം ന​ട​ക്കി​ല്ല! ബൈ​ക്ക് അ​ഭ്യാ​സ ന​ട​ത്തി അ​പ​ക​ട​മു​ണ്ടാ​ക്കി​യ യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് തി​രി​ച്ചെ​ടു​ക്കും, ഒ​രി​ക്ക​ലും ല​ഭി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ബൈ​ക്ക് അ​ഭ്യാ​സ ന​ട​ത്തി അ​പ​ക​ട​മു​ണ്ടാ​ക്കി​യ യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. ക​ല്ല​മ്പ​ലം സ്വ​ദേ​ശി നൗ​ഫ​ലി​ന്‍റെ (18) ലൈസൻസാണ് തിരിച്ചെടുക്കുന്നത്. ഇയാൾക്ക് ഇ​നി ഒ​രി​ക്ക​ലും ലൈ​സ​ൻ​സ് ല​ഭി​ക്കി​ല്ല.

നൗ​ഫ​ൽ ആ​റു ത​വ​ണ ബൈ​ക്ക​പ​ക​ട​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​എ​സ്. വി​നോ​ദി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ന​ടു​റോ​ഡി​ൽ ബൈ​ക്കി​ന്‍റെ മു​ന്‍​ച​ക്രം ഉ​യ​ര്‍​ത്തി അ​ഭ്യാ​സം ന​ട​ത്തി വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​യെ ഇ​ടി​ച്ചു വീ​ഴ്ത്തി​യ സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​യ​ത്.

ക​ല്ല​മ്പ​ല​ത്ത് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ർ​ഥി​നി​ക​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ഭ്യാ​സ​പ്ര​ക​ട​നം.

നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് മ​റി​ഞ്ഞ് തെ​ന്നി​നീ​ങ്ങി​ച്ചെ​ന്ന് പെ​ണ്‍​കു​ട്ടി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നൗ​ഫ​ലി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ൾ​ക്കും പ​രു​ക്കേ​റ്റു.

പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​കാ​നു​മാ​ണ് നൗ​ഫ​ൽ ബൈ​ക്ക് സ്റ്റ​ണ്ട് ചെ​യ്യു​ന്ന​ത്. മു​ൻ​പ് പ​ല​ത​വ​ണ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നും അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​തി​നും നൗ​ഫ​ലി​ന് പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment