പ്രേ​ത​ത്തി​ന്‍റെ ഇ​ട​പെ​ട​ലൊ​ന്നും ഇ​തി​ലി​ല്ല! ഡ്രൈവറില്ലാതെ ഓടിയ ആ ബൈക്കിനു പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്ത്‌; ഫ്രാ​ൻ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്

Bike_driverless

ഗോ​സ്റ്റ് റൈ​ഡ​ർ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ ഡ്രൈ​വ​ർ ഇ​ല്ലാ​തെ ബൈ​ക്ക് ത​നി​യെ മു​ൻ​പോ​ട്ട് പോ​കു​ന്ന​ത് എ​ല്ലാ​വ​രും ക​ണ്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ശ​രി​ക്കും ന​ട​ന്നി​രി​ക്കു​ന്നു. പ​ക്ഷെ പ്രേ​ത​ത്തി​ന്‍റെ ഇ​ട​പെ​ട​ലൊ​ന്നും ഇ​തി​ലി​ല്ല. ഫ്രാ​ൻ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഒ​രാ​ൾ ബൈ​ക്കി​ൽ വ​രു​ന്പോ​ൾ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​ദ്ദേ​ഹം ബൈ​ക്കി​ൽ നി​ന്നും തെ​റി​ച്ചു പോ​യെ​ങ്കി​ലും ബൈ​ക്ക് മു​ൻ​പോ​ട്ടു നീ​ങ്ങി. ഈ ​റോ​ഡി​ൽ കൂ​ടി വ​ന്ന​യൊ​രാ​ളാ​ണ് ബൈ​ക്ക് ത​നി​യെ നീ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു നി​ന്നും കു​റ​ച്ചു ദൂ​രെ​യാ​ണ് ബൈ​ക്ക് ഇ​ടി​ച്ചു നി​ന്ന​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഇ​ല്ലാ​തെ ബൈ​ക്ക് 600 മീ​റ്റ​ർ വ​രെ ദൂ​രെ സ​ഞ്ച​രി​ക്കും എ​ന്നാ​ണ് ബൈ​ക്കി​ൽ സ്റ്റ​ണ്ട് ചെ​യു​ന്ന​തി​ൽ പ്ര​ഗ​ത്ഭ​നാ​യ ജീ​ൻ പി​യെ​ർ ഗോ​യ് പ​റ​യു​ന്ന​ത്.

Related posts