316 മ​ണി​ക്കൂ​റു​കൊ​ണ്ട് 14,216 കിലോമീ​റ്റ​ര്‍! സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച ബൈ​ക്കി​ല്‍ രാ​ജ്യം ചു​റ്റാ​നി​റ​ങ്ങി ഡോ.ജോൺ കുരുവിളയും ഗൗതമും

ത​ളി​പ്പ​റ​മ്പ്: അ​നു​യോ​ജ്യ​മാ​യ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ പു​തു​ത​ല​മു​റ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച ബൈ​ക്കി​ല്‍ രാ​ജ്യം ചു​റ്റാ​നി​റ​ങ്ങി ര​ണ്ടു​പേ​ര്‍.

തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ഡോ. ​ജോ​ണ്‍ കു​രു​വി​ള​യും ബം​ഗ​ളൂ​രുവി​ലെ ഗൗ​ത​മു​മാ​ണ് ഭാ​ര​ത​മാ​ല എ​ന്ന​പേ​രി​ല്‍ രാ​ജ്യം ചു​റ്റി സ​ഞ്ച​രി​ക്കാ​നി​റ​ങ്ങി​യ​ത്.

ഇ​രു​വ​രും നി​ര്‍​മി​ച്ച ബൈ​ക്കി​ല്‍ വെ​ള്ളി​യാ​ഴ്ച മം​ഗ​ളൂ​രു​വി​ല്‍​നി​ന്നാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്.

യാ​ത്ര​യി​ല്‍ 54 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചാ​ര്‍​ജിം​ഗി​ന് ഉ​ള്‍​പ്പെ​ടെ വാ​ഹ​നം നി​ര്‍​ത്തു​ക​യും 20 കോ​ള​ജു​ക​ളി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്യും.

316 മ​ണി​ക്കൂ​റു​കൊ​ണ്ട് 14,216 കിലോമീ​റ്റ​ര്‍ ദൂ​രം സ​ഞ്ച​രി​ച്ച് ത​ങ്ങ​ളു​ടെ ല​ക്ഷ്യം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശ​മെ​ന്ന് ജോ​ണ്‍ കു​രു​വി​ള പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക രം​ഗ​ത്തേ​ക്ക് സ്റ്റാ​ര്‍​ട്ട​പ്പി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന​വ​ര്‍​ക്ക് പ്ര​ചോ​ദ​നം ന​ല്‍​കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം.

ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ര്‍​ജിം​ഗ് ബാ​റ്റ​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്ക് നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു.

സ്റ്റാ​ര്‍​ട്ട​പ്പ് സം​രം​ഭ​ക​രാ​യ ഇ​രു​വ​രു​ടെ​യും യാ​ത്ര​യ്ക്ക് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്റ്റാ​ര്‍​ട്ട​പ്പ് സം​ഘ​ങ്ങ​ളി​ല്‍​നി​ന്ന് വ​ലി​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ല​ഭി​ച്ച​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നോ​ഡ​ല്‍ ഏ​ജ​ന്‍​സി​യാ​യ കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ഇ​വ​രു​ടെ യാ​ത്ര​യ്ക്ക് ന​ല്‍​കു​ന്ന​ത്.

മ​ല​ബാ​ര്‍ ഇ​ന്ന​വേ​ഷ​ന്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് സോ​ണ്‍ (മൈ​സോ​ണ്‍) നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ.​എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ഇ​വ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.

വി​വി​ധ സ്റ്റാ​ര്‍​ട്ട​പ്പ് സം​രം​ഭ​ക​രു​മാ​യി ഡോ. ​ജോ​ണ്‍ കു​രു​വി​ള ഓ​ണ്‍​ലൈ​നാ​യി ക്ലാ​സെ​ടു​ത്തു. സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​ഒ. ര​ജ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment