വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയിലേത് അടക്കം പല സിനിമകളിലും അഭിനയിച്ച സീനുകൾ കട്ട് ചെയ്ത് പോയിട്ടുണ്ടെന്ന് ബിന്ദു വാരാപ്പുഴ. തമ്പി കണ്ണന്താനത്തിന്റേയും ലാലേട്ടന്റേയും ഒന്നാമൻ എന്ന സിനിമയിൽ ഒരുപാട് ഡയലോഗുകൾ കാണാതെ പഠിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. ആരും പ്രോമിറ്റ് പോലും ചെയ്ത് തന്നിട്ടില്ല. എന്നിട്ടും നമ്മൾ പറയും. പക്ഷെ സിനിമ റിലീസ് ചെയ്തപ്പോൾ ആ സീനൊന്നും അതിലുണ്ടായിരുന്നില്ല.
നല്ല സീനായിരുന്നല്ലോ കട്ട് ചെയ്ത് പോയല്ലോ എന്നൊക്കെ തോന്നിയിട്ടുണ്ട്. സിനിമ കാണുമ്പോഴാണ് എന്റെ സീൻ കട്ടായിപ്പോയെന്ന് മനസിലാകുന്നത്. എല്ലാ സിനിമയും തിയറ്ററിൽ പോയി കണ്ടിരുന്നയാളല്ല ഞാൻ. സീൻ കട്ടായിപ്പോയതിന്റെ വിഷമം വീട്ടിൽ മാത്രമെ പറയാറുള്ളു. സിനിമയിൽ എനിക്ക് ഡീപ്പായ സൗഹൃദങ്ങളുമില്ല. കാരണം വർക്ക് കഴിഞ്ഞാൽ ഉടൻ എങ്ങനെ എങ്കിലും വീട്ടിലെത്തുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. വീടുമായി ഭയങ്കര അറ്റാച്ച്മെന്റുള്ളയാളാണ് താനെന്ന് ബിന്ദു പറഞ്ഞു.