അഭിഭാഷകൻ മുഖേന പരാതിക്കാരിയുടെ പുതിയ വാദങ്ങൾ; ബി​നോ​യ് കോ​ടി​യേ​രി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ചൊ​വ്വാ​ഴ്ചത്തേ​ക്കു മാ​റ്റി

മും​ബൈ: ബി​ഹാ​ർ സ്വ​ദേ​ശി​നി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് കോ​ടി​യേ​രി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ചൊ​വ്വാ​ഴ്ച.

തി​ങ്ക​ളാ​ഴ്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പു​തി​യ വാ​ദ​ങ്ങ​ൾ എ​ഴു​തി​ന​ൽ​കി. ഇ​തോ​ടെ ഈ ​വാ​ദ​ങ്ങ​ൾ​കൂ​ടി പ​രി​ശോ​ധി​ച്ച​ശേ​ഷം വി​ധി പ​റ​യാ​ൻ മും​ബൈ ദി​ൻ​ഡോ​ഷി സെ​ഷ​ൻ​സ് കോ​ട​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ ബി​നോ​യി​യു​ടെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. കേ​സി​ൽ വാ​ദ​ങ്ങ​ൾ എ​ഴു​തി​ന​ൽ​കാ​നും കോ​ട​തി പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​നെ അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ കേ​സി​ൽ വാ​ദി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​ല്ല.

ത​നി​ക്കും കു​ട്ടി​ക്കും ബി​നോ​യ് ടൂ​റി​സ്റ്റ് വീ​സ അ​യ​ച്ചു​ത​ന്ന​തി​ന്‍റെ രേ​ഖ​ക​ൾ യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ടൂ​റി​സ്റ്റ് വീ​സ അ​യ​ച്ച​ത് ബി​നോ​യി​യു​ടെ സ്വ​ന്തം ഇ-​മെ​യി​ൽ ഐ​ഡി​യി​ൽ​നി​ന്നാ​ണെ​ന്നും 2015 ഏ​പ്രി​ൽ 21നാ​ണ് വീ​സ അ​യ​ച്ച​തെ​ന്നും യു​വ​തി കോ​ട​തി​യി​ൽ അ​റി​യി​ച്ചു. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല്ലു​മെ​ന്ന് ബി​നോ​യ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി പ​റ​ഞ്ഞു.

Related posts