പാമ്പാടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; തെളിവെടുപ്പ് ആരംഭിച്ചു ; പ​രീ​ക്ഷാ പേ​പ്പ​ർ പ​രി​ശോ​ധ​ന​ക്ക് വിധേയമാക്കും

കോ​ട്ട​യം: പാ​ന്പാ​ടി ക്രോ​സ്റോ​ഡ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും വാ​ഴൂ​ർ 14-ാം മൈ​ൽ പൊ​ടി​പാ​റ​യി​ൽ ഈ​പ്പ​ൻ വ​ർ​ഗീ​സി​ന്‍റെ മ​ക​നു​മാ​യ ബി​ന്‍റോ(14) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​ക സം​ഘം തെ​ളി​വെ​ടു​പ്പ് ആ​ര​ഭി​ച്ചു.

ഇ​ന്ന​ലെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ൾ, പ​ള്ളി​ക്ക​ത്തോ​ട് എ​സ്ഐ മ​ഹേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ​സം​ഘ​ത്തെ കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രി​ച്ച വി​ദ്യാ​ർ​ഥി ബി​ന്‍റോയു​ടെ പി​താ​വി​ന്‍റെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി.

സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ മാ​ന​സി​ക​പീ​ഡ​നം മൂ​ല​മാ​ണ് വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് പി​താ​വ്. മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മ​രി​ച്ച വി​ദ്യാ​ർ​ഥി​യുടെ സ​ഹ​പാ​ഠി​ക​ളു​ടെ പേ​രു​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ​ക്ക​ലു​ള്ള​ത്.

ഇ​വ​രു​ടെ മേ​ൽ​വി​ലാ​സം ശേ​ഖ​രി​ച്ച് വീ​ട്ടി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. സ്കൂ​ളി​ലെ ര​ജി​സ്റ്റ​റും പ​രീ​ക്ഷാ പേ​പ്പ​റു​ക​ളും മ​റ്റും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ടെ​ന്നും ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ൾ പ​റ​ഞ്ഞു. അ​തേ സ​മ​യം ന്യു​ന​പ​ക്ഷ ക​മ്മീ​ഷ​ന് ഇ​ന്ന​ലെ പോ​ലീ​സ് റി​പ്പോ​ർ​ട്ട് കൈ​മാ​റി.

കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന സി​റ്റിം​ഗി​ലാ​ണ് റി​പ്പോ​ർ​ട്ട് ന​ല്കി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ത്ര വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. പോ​ലീ​സ് ചീ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ അ​ന​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം ബി​ന്ദു എം. ​തോ​മ​സ് അ​റി​യി​ച്ചു.

Related posts