22 വർഷം മുന്പ് നടന്ന അപകടത്തിന്‍റെ നഷ്ടപരിഹാരം നൽകിയില്ല ; തമിഴ്നാട് ബസ് കേരളം ജപ്തി ചെയ്തു; തിരിച്ചു പിടിക്കാൻ തമിഴ്നാട് ശ്രമം തുടങ്ങി

പാ​ലാ: പാ​ലാ എം​എ​സി​ടി കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ജ​പ്തി ചെ​യ്ത ത​മി​ഴ്നാ​ട് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ബ​സ് വീ​ണ്ടെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചു. വാ​ഹ​നാ​പ​ക​ട കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തുക കെ​ട്ടി​വ​യ്ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ബ​സ് ജ​പ്തി ചെ​യ്ത​ത്. ചെ​ന്നൈ- ച​ങ്ങ​നാ​ശേ​രി റൂട്ടിൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ടി​എ​ൻ 1- എ​എ​ൻ 0958 സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജ​പ്തി ചെ​യ്ത​ത്.

ച​ങ്ങാ​നാ​ശേ​രി​യി​ൽ നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചെ​ന്നൈ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്പ് ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും കോ​ട​തി​വി​ധി​യു​ടെ പ​ക​ർ​പ്പ് ന​ൽ​കു​ക​യും കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ബ​സി​ൽ ബു​ക്ക് ചെ​യ്തി​രു​ന്ന യാ​ത്ര​ക്കാ​രെ വി​വ​രം അ​റി​യി​ച്ച ശേ​ഷം പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ബ​സ് പാ​ലാ​യി​ലെ​ത്തി​ച്ച് കോ​ട​തി വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

1996 ജൂ​ലൈ ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ൽ നി​ന്നും ച​ങ്ങ​നാ​ശേ​രി​ക്ക് വ​രു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ബ​സ് കു​ട്ടി​ക്കാ​ന​ത്തി​ന് സ​മീ​പം പെ​രു​വ​ന്താ​ന​ത്ത് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ന്ന് 10 പേ​ർ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പാ​റ​ത്തോ​ട് ആ​ൻ​വി​ല്ല​യി​ൽ ശോ​ശാ​മ്മ ഏ​ബ്ര​ഹാ​മി​ന്‍റെ (47, ടീ​ച്ച​ർ) ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി കോ​ട​തി 3,60,210 രൂ​പ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ പ​ല​കാ​ര​ണ​ങ്ങ​ളാ​ലും തു​ക ന​ൽ​കാ​തെ ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ഒ​ഴി​ഞ്ഞു​മാ​റി. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ നി​ര​ന്ത​രം ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ പ​ലി​ശ​യു​ൾ​പ്പെ​ടെ 10,59,112 രൂ​പ​യും അ​നു​ബ​ന്ധ ചെല​വു​ക​ളും കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും ഈ​ടാ​ക്കാ​ൻ കോ​ട​തി വി​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ക വീ​ണ്ടും ന​ല്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പാ​ലാ എം​എ​സി​ടി കോ​ട​തി​യു​ടെ ഏ​റ്റ​വും അ​ടു​ത്ത ഡി​പ്പോ​യി​ലെ​ത്തു​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ബ​സ് ജ​പ്തി ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഈ ​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ ബ​സ് ജ​പ്തി ചെ​യ്ത​ത്. ശോ​ശാ​മ്മ​യു​ടെ ബ​ന്ധു​ക്ക​ളാ​യ ആ​ശി​ഷ് എ​ബി എ​ബ്ര​ഹാം, ആ​ൻ എ​യ്ഞ്ച​ലി​ൻ എ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി അ​നു​കൂ​ല​വി​ധി സ​ന്പാ​ദി​ച്ച​ത്. വാ​ദി​ക​ൾ​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ സി​ബി ത​ക​ടി​യേ​ൽ, ര​മേ​ശ് ബാ​ബു എ​ന്നി​വ​ർ ഹാ​ജ​രാ​യി. തു​ക കൈ​മാ​റി​യി​ല്ലെ​ങ്കി​ൽ ബ​സ് ലേ​ലം ചെ​യ്ത് ന​ഷ്ടം നി​ക​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​രം​ഭി​ക്കും.

Related posts