ബി​രി​യാ​ണി ഉ​ൽ​പ്പ​ന്ന മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​നം ക​ത്തി ന​ശി​ച്ചു; പത്തുലക്ഷം രൂപയുടെ നഷ്ടം; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണം

പു​തു​ക്കാ​ട്: കാ​ഞ്ഞൂ​ർ റോ​ഡി​ലു​ള്ള ബി​രി​യാ​ണി ഉ​ൽ​പ്പ​ന്ന മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​നം ക​ത്തി ന​ശി​ച്ചു. ഇന്നു പു​ല​ർ​ച്ച ര​ണ്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചൂ​ണ്ട​ക്കാ​ട്ടി​ൽ ഗ്ലെ​ൻ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചൂ​ണ്ട​ക്കാ​ട്ടി​ൽ ബേ​ക്കേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. സ​മീ​പ​ത്ത് ഇ​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ത​യ്യ​ൽ കേ​ന്ദ്ര​വും ക​ത്തി ന​ശി​ച്ചതിൽ ഉൾപ്പെടുന്നു.

ചൂ​ണ്ട​ക്കാ​ട്ടി​ൽ റോ​ബ​ർ​ട്ട് ഭാ​ര്യ മ​ഞ്ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജാ​സ്മി​ൻ ഡ്ര​സ് വേ​ൾ​ഡ് എ​ന്ന ത​യ്യ​ൽ ക​ട​യി​ലേ​ക്ക് ബി​രി​യാ​ണി മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ത​യ്യ​ൽ ക​ട​യി​ൽ നി​ന്നും തീ ​പ​ട​ർ​ന്ന് വീ​ട്ടി​ലെ ഹാ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫ​ർ​ണീ​ച്ച​റു​ക​ളും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്.

വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലേ​ക്ക് തീ​യും പു​ക​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വീ​ട്ടു​കാ​ർ സംഭവം അ​റി​യു​ന്ന​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ര​ണ്ട് മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ചാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്. അ​പ്പോ​ഴേ​യ്ക്കും ഇ​രു സ്ഥാ​പ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കും, തീ ​പ​ട​രുന്നത് ഫയർഫോഴ്സ് എത്തി നിയന്ത്രിച്ചു.

ഏകദേശം പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് നി​ഗ​മ​നം. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​മു​ര​ളീ​ധ​ര​ൻ, ലി​ഡിം​ഗ് ഫ​യ​ർ​മാ​ൻ ജ​യ്സിം​ഗ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​അ​ണ​ച്ച​ത്. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Related posts