പ്രിയങ്കയ്ക്ക് പിറന്നാൾ! മധുരം വാങ്ങാൻ മാത്രം മൂന്നരലക്ഷം

പ്രി​യ​ങ്ക ചോ​പ്ര​യു​ടെ പി​റ​ന്നാ​ൾ കേ​ക്കി​ന് ഭ​ർ​ത്താ​വ് നി​ക്ക് ചെ​ല​വ​ഴി​ച്ച​ത് മൂ​ന്ന​ര​ല​ക്ഷം രൂ​പ. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം അമേരിക്കയിലെ മി​യാ​മി​യി​ൽ വ​ച്ചാ​യി​രു​ന്നു പ്രി​യ​ങ്ക ജന്മദി​നം ആ​ഘോ​ഷി​ച്ച​ത്. ഇ​ത് ഏ​റെ വാ​ർ​ത്താ​പ്രാ​ധാ​ന്യ​വും നേ​ടി​രു​ന്നു.

ആ​ഘോ​ഷം പൊ​ടി​പൊ​ടി​ക്കാ​ൻ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കേ​ക്കി​ന്‍റെ വി​ല​യാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. ചോ​ക്ലേ​റ്റ്, വാ​നി​ല, ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ 24 കാ​ര​റ്റ് സ്വ​ർ​ണം എ​ന്നി​വ​യാ​ണ് കേ​ക്ക് നി​ർ​മി​ക്കു​വാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ഏ​ക​ദേ​ശം 24 മ​ണി​ക്കൂ​ർ നേ​രം കൊ​ണ്ടാ​ണ് ഇ​ത് ഉ​ണ്ടാ​ക്കി​യ​ത്.

കേ​ക്ക് ഡി​സൈ​ൻ ചെ​യ്ത ആ​ർ​ട്ടി​സ്റ്റു​ക​ൾ ഒ​രു വെ​ബ്സൈ​റ്റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കേ​ക്കി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്. പ്രി​യ​ങ്ക ധ​രി​ച്ച ചു​വ​ന്ന ഗൗ​ണി​നോ​ട് ചേരുന്ന രീ​തി​യി​ൽ വേ​ണം കേ​ക്ക് എ​ന്ന​താ​യി​രു​ന്നു നി​ക്കി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

 

View this post on Instagram

 

@priyankachopra Birthday cake all with edible 24K details #divinedelicaciescakes @nickjonas #priyankachopra #nickjonas

A post shared by divinedelicaciescakes (@divinedelicaciescakes) on

Related posts