ബിജെപി v/s കോൺഗ്രസ്; ആര് വീഴും, ആര് വാഴും; ജനങ്ങൾ ഇനി ആർക്കൊപ്പം; രാജസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ജയ്‌പുർ: രാ​ജ​സ്ഥാ​നി​ൽ ജ​ന​ങ്ങ​ൾ ആ​ർ​ക്കൊ​പ്പം. ഇ​ന്ന് സം​സ്ഥാ​നം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്. 200 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 199 സ്ഥ​ല​ത്ത് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. 51,756 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ക​ര​ണ്‍​പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ത്ഥി മ​രി​ച്ച​തി​നാ​ല്‍ പോ​ളിം​ഗ് തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. 1875 സ്ഥാ​നാ​ര്‍​ത്ഥി​ക​ളാ​ണ് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടാ​നാ​യി ഏ​റ്റു​മു​ട്ടു​ന്ന​ത്.

5,25,38,105 പേ​ർ​ക്കാ​ണ് വോ​ട്ട​വ​കാ​ശ​മു​ള്ള​ത്. ഇ​തി​ൽ നൂ​റ് ക​ഴി​ഞ്ഞ 17,241 ആ​ളു​ക​ളാ​ണു​ള്ള​ത്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​രു​ഷ​ൻ​മാ​ർ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ലും സ്ത്രീ​ക​ളാ​ണ് വോ​ട്ട് ചെ​യ്ത​വ​രി​ൽ ഭു​രി​ഭാ​ഗ​വും. 2.52 കോ​ടി വ​നി​ത​ക​ളും 2.73 കോ​ടി പു​രു​ഷ​ന്മാ​രു​മാ​ണു​ള്ള​ത്.

1875 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കാ​നു​ള്ള​ത്. ഇ​തി​ൽ183 പേ​ർ മാ​ത്ര​മാ​ണ് സ്ത്രീ​ക​ൾ. മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗ​ലോ​ട്ടി​ന്‍റെ​യും സ​ച്ചി​ന്‍ പൈ​ല​റ്റി​ന്‍റെ​യും ശീ​ത​യു​ദ്ധം തി​രി​ച്ച​ടി ആ​കു​മോ​യെ​ന്ന ഭ​യം കോ​ൺ​ഗ്ര​സി​നു​ണ്ട്. വി​ജ​യം സു​നി​ശ്ചി​ത​മെ​ന്ന് ഇ​രു മു​ന്ന​ണി​ക​ളും പ​റ​യു​മ്പോ​ഴും ജ​ന​ങ്ങ​ൾ ആ​ർ​ക്കൊ​പ്പ​മെ​ന്ന് കാ​ത്തി​രു​ന്നു കാ​ണാം.

Related posts

Leave a Comment