എന്തു വിലകൊടുത്തും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങി ബിജെപി ! ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇങ്ങനെ…

പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും സംബന്ധിച്ച പ്രതിഷേധങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഏകീകൃത സിവില്‍ കോഡുമായി ബിജെപി മുന്നോട്ടു പോകുന്നതായി വിവരം. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമം നടത്തുകയും ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ പാസ്സാക്കിയെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നുമാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി എല്ലാ എംപിമാരോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സാധാരണ ചൊവ്വാഴ്ച നടക്കാറുള്ള പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ബിജെപി റദ്ദാക്കിയ ബിജെപി സ്വന്തം എംപിമാര്‍ക്ക് വിപ്പ് നല്‍കുകയും ചെയ്്തിരുന്നു.അതേസമയം ഇന്ന് പാര്‍ലമെന്റിലെ രണ്ടു സഭകളിലെ അജണ്ഡയില്‍ ഏകീകൃത സിവില്‍കോഡ് ഉള്‍പ്പെടുത്തിയിട്ടില്ല.

എന്നിരുന്നാലും എംപിമാരെല്ലാം പാര്‍ലമെന്റില്‍ എത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ ഉണ്ടായാലും തങ്ങളുടെ അടിസ്ഥാന തീരുമാനങ്ങളില്‍ നിന്നും മാറില്ല എന്ന സൂചനകളാണ് ബിജെപിനല്‍കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ ആംആദ്മിയ്ക്ക് അനുകൂലമാണ്.

നേരത്തേ ബിജെപി കൊണ്ടുവന്ന ദേശീയ പൗരത്വ റജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധത്തിന് കാരണമായി മാറിയിരിക്കുകയാണ്. ഇതിന് പിന്നാലെ വന്ന പല സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ബിജെപി തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. ഡല്‍ഹിയിലും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ ബിജെപിക്കു കഴിയില്ല എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

Related posts

Leave a Comment