ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനായി ഡേവിഡ് ജെയിംസ് തുടരും

കൊ​​ച്ചി: കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ ഡേ​​വി​​ഡ് ജ​​യിം​​സു​​മാ​​യി​​ട്ടു​​ള്ള ക​​രാ​​ർ ടീം ​​മാ​​നേ​​ജ്മെ​​ന്‍റ് 2021വ​​രെ നീ​​ട്ടി. ഐ​​എ​​സ്എ​​ൽ നാ​​ലാം സീ​​സ​​ണി​​ൽ ടീം ​​പ്ലേ​​ ഓ​​ഫി​​ൽ ക​​ട​​ക്കാ​​തെ പു​​റ​​ത്താ​​യെ​​ങ്കി​​ലും സു​​പ്പ​​ർ​​ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടി​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണു മു​​ൻ ഇം​​ഗ്ലീ​​ഷ് ടീം ​​ഗോ​​ൾ​​കീ​​പ്പ​​റാ​​യ ഡേ​​വി​​ഡ് ജ​​യിം​​സു​​മാ​​യു​​ള്ള ക​​രാ​​ർ ടീം ​​പു​​തു​​ക്കി​​യ​​ത്.

ജ​​യിം​​സ് ടീ​​മി​​ലെ​​ത്തി​​ച്ച അ​​സി​​സ്റ്റ​​ന്‍റ് കോ​​ച്ച് ഹെ​​ർ​​മ​​ൻ ഹ്രി​​ഡാ​​ർ​​സ​​ണി​​ന്‍റെ​​യും കാ​​ലാ​​വ​​ധി ബ്ലാ​​സ്റ്റേ​​ഴ്സ് നീ​​ട്ടി​​യി​​ട്ടു​​ണ്ട്. ഈ ​​സീ​​സ​​ണി​​ൽ ടീം ​​കൊ​​ട്ടി​​ഘോ​​ഷി​​ച്ചു കൊ​​ണ്ടുവ​​ന്ന റെ​​നെ മ്യൂ​​ല​​ൻ​​സ്റ്റീ​​ൻ പു​​റ​​ത്താ​​യ​​തോ​​ടെ​​യാ​​ണു ഡേ​​വി​​ഡ് ജ​​യിം​​സ് മു​​ഖ്യ പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തു​​ന്ന​​ത്.

Related posts