കുടുംബ വഴക്കിനെ തുടർ‌ന്ന് കൊടകരയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

തൃശൂർ: കൊടകര പുലിപ്പാറക്കുന്നിൽ ഭർത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു. പുലിപ്പാറക്കുന്നിൽ ബേബി (46) ആണ് മരിച്ചത്. ബേബിയെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് സുബ്രു(56)വിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാളുടെ ശരീരത്തിന്‍റെ പകുതിയോളം ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. കുടുംബ വഴക്കാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

Related posts