പായസം കുടിക്കാമോ ? ഏത്തക്കായ ചിപ്സ് കഴിക്കാമോ ? ഓണത്തിന്‍റെ പേരിൽ ആഹാരനിയന്ത്രണം കൈവിടരുത്; പ്രമേഹവും ഉയർന്ന ബിപിയും ഉള്ളവരുടെ ശ്രദ്ധയ്ക്ക്

ഓ​ണം ആ​ഘോ​ഷ​കാ​ല​മാ​ണെ​ങ്കി​ലും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

ആ​ഹാ​ര​നി​യ​ന്ത്ര​ണം ഓ​ണ​ത്തി​ന്‍റെ പേ​രി​ൽ കൈ​വി​ട​രു​തെ​ന്നു ചു​രു​ക്കം. ക​ണ​ക്കി​ല്ലാ​തെ ക​ഴി​ക്ക​രു​ത്.

ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലു​ക​ൾ വേ​ണം.

ഉ​പ്പ് ര​ക്ത​സ​മ്മ​ർ​ദ​ത്തി​ന്‍റെ ശ​ത്രു​വാ​ണ്. അ​ച്ചാ​ർ, പ​പ്പ​ടം, ഉ​പ്പു ചേ​ർ​ത്ത ചി​പ്സ് എ​ന്നി​വ​യൊ​ക്കെ അ​നി​യ​ന്ത്രി​ത​മാ​യി ക​ഴി​ക്ക​രു​ത്. ഓ​ണ​സ​ദ്യ​യി​ലെ പാ​യ​സ​മ​ധു​രം പ്ര​മേ​ഹ​രോ​ഗി​ക​ളെ വെ​ട്ടി​ലാ​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

ഓ​ണ​മ​ല്ലേ, ക​ഴി​ച്ചേ​ക്കാം എ​ന്ന മ​ട്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ ഇ​ള​വു വ​രു​ത്ത​രു​ത്.

പായസം കുടിക്കാമോ?

ഓ​ണാ​ഘോ​ഷം ഒ​രോ​ണ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന് ഓ​ർ​മ​വ​യ്ക്കു​ക. റ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണം, ഓ​ഫീ​സി​ലെ ഓ​ണം, വീ​ട്ടി​ൽ ത​ന്നെ നാ​ല് ഓ​ണം, ബ​ന്ധു​വീ​ടു​ക​ളി​ൽ പോ​കു​ന്പോ​ൾ അ​ക​ത്താ​ക്കു​ന്ന മ​ധു​രം വേ​റെ.

ഇ​തെ​ല്ലാം കൂ​ടി ക​ഴി​ക്കു​ന്പോാ​ണ് പ്ര​മേ​ഹം റോ​ക്ക​റ്റ് വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്ന​ത്. പ്ര​മേ​ഹ രോ​ഗി​ക​ൾ പാ​യ​സ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണം.

പാ​യ​സം കു​ടി​ക്കു​ന്ന ദി​വ​സം വേ​റെ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്(​ചോ​റ്) ക​ഴി​ക്കാ​തെ പ​ച്ച​ക്ക​റി സൂ​പ്പ്, സാ​ല​ഡ് എ​ന്നി​വ​യി​ലൊ​ക്കെ അ​ത്താ​ഴം ഒ​തു​ക്ക​ണം.

അ​തു​മാ​ത്ര​മാ​ണ് ഷു​ഗ​ർ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​നു​ള്ള പോം​വ​ഴി. ആഘോഷങ്ങളെല്ലാം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവണം എന്നു പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ.

വണ്ണം കൂടുമോ?

അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​ൻ ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണം പാ​ലി​ക്കു​ന്ന​വ​രും ഓ​ണ​നാ​ളു​ക​ളി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​ണം.

പാ​യ​സ​വും ഉ​പ്പേ​രി​യും ഓ​ണ​നാ​ളു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി പ​ല ദി​വ​സ​ങ്ങ​ളി​ൽ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ നാ​മ​റി​യാ​തെ ത​ന്നെ മൂ​ന്നു കി​ലോ വ​രെ ശ​രീ​ര​ഭാ​രം കൂ​ടും.

ക​ഴി​ക്കു​ന്ന​തി​ന്‍റെ അ​ള​വി​ൽ കു​റ​വു വ​രു​ത്തു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് സാ​ധ്യ​മാ​യ കാ​ര്യം. വ​ണ്ണം കു​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ഉ​പ്പേ​രി​യും പാ​യ​സ​വും ക​ഴി​ക്കു​ന്ന​തി​ൽ മി​ത​ത്വം പാ​ലി​ക്ക​ണം.

ഉ​പ്പി​ലി​ട്ട​തും പപ്പടവും പ്രശ്നമാകുമോ?

ഓ​ണ​നാ​ളു​ക​ളി​ൽ ദി​വ​സം പല​നേ​രം സ​ദ്യ​ക്കൊ​പ്പം ഇ​ഞ്ചി, മാ​ങ്ങ, നാ​ര​ങ്ങ..​.എ​ന്നി​ങ്ങ​നെ പ​ല​ത​രം അ​ച്ചാ​റു​ക​ൾ വി​ള​ന്പാ​റു​ണ്ട്. അ​ച്ചാ​റു​ക​ൾ കൂ​ടു​ത​ലാ​യി ക​ഴി​ക്ക​രു​ത്.

ചി​ല​ർ തൈ​രി​നൊ​പ്പ​വും ധാ​രാ​ളം ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കും. ഉ​പ്പി​ന്‍റെ അ​ള​വ് ര​ക്ത​സ​മ്മ​ർ​ദ​മു​ള്ള​വ​ർ തീ​ർ​ച്ച​യാ​യും കു​റ​യ്ക്ക​ണം.

പ​പ്പ​ടം, ഉ​പ്പേ​രി എ​ന്നി​വ​യി​ലൂ​ടെ​യും ഉ​പ്പ് ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എ​ത്താ​നി​ട​യു​ണ്ട്. ഇ​തെ​ല്ലാം കൂ​ടി​യാ​കു​ന്പോ​ൾ ശ​രീ​ര​ത്തി​ൽ ഉ​പ്പി​ന്‍റെ അ​ള​വു​കൂ​ടും. പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്കു മ​ധു​ര​വും ഉ​പ്പും പ്ര​ശ്ന​മാ​ണ്.

ഏത്തക്കായ ചിപ്സ് കഴിക്കാമോ?

ഓ​ണ​സ​ദ്യ​ക്കു വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ന് വ​ന​സ്പ​തി ഉ​പ​യോ​ഗി​ക്ക​രു​ത്. പ്ര​ത്യേ​കി​ച്ചു ചി​പ്സ് ത​യാ​റാ​ക്കു​ന്ന​തി​ന്. ക​ഴി​ക്കു​ന്ന ചി​പ്സി​ന്‍റെ തോ​ത് കു​റ​യ്ക്ക​ണം.

100 ഗ്രാം ​ചി​പ്സ് ക​ഴി​ച്ചാ​ൽ​ത്ത​ന്നെ 400 ക​ലോ​റി ശ​രീ​ര​ത്തി​ലെ​ത്തും. ഏ​ത്ത​യ്ക്ക ചി​പ്സ്, ശ​ർ​ക്ക​ര​വ​ര​ട്ടി…​എ​ന്നി​ങ്ങ​നെ ചി​പ്സ് ത​ന്നെ പ​ല​ത​രം. ഇ​വ അ​ള​വി​ൽ കു​റ​ച്ചു​മാ​ത്രം ക​ഴി​ക്കു​ക.

പാ​ച​ക​ത്തി​ന് ഏ​തു ത​രം എ​ണ്ണ ഉ​പ​യോ​ഗി​ച്ചാ​ലും അ​ള​വി​ൽ കു​റ​യ്ക്ക​ണം. കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ളി​ൽ അ​ല്പം വെ​ളി​ച്ച​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല.

പ്ര​ത്യേ​കി​ച്ചും അ​വി​യ​ൽ വെ​ന്തു​വാ​ങ്ങി​യ ശേ​ഷം അ​ല്പം വെ​ളി​ച്ചെ​ണ്ണ തൂ​വി​യാ​ൽ അ​തി​നു പ്ര​ത്യേ​ക സ്വാ​ദും മ​ണ​വും ല​ഭി​ക്കും.

Related posts

Leave a Comment